റേഷന്‍ വ്യാപാരികള്‍ ആറുമുതല്‍ സമരത്തിന്
കണ്ണൂര്‍: റേഷന്‍ ഡീലേഴ്സ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് റേഷന്‍ കടകള്‍ ആറുമുതല്‍ അനിശ്ചിതകാല കടയടപ്പ് സമരം നടത്തും. മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പാക്കുക, വാതില്‍പ്പടി വിതരണം സുതാര്യമാക്കുക, ഇപോസ് മെഷിന് സ്ഥാപിക്കുക, സാധനങ്ങള്‍ കടയിലെത്തിച്ചതിനു ശേഷം മാത്രം കാര്‍ഡ് ഉടമകള്‍ക്ക് വിവരം നല്‍കുക, കട നവീകരണവും കംപ്യൂട്ടര്‍വത്കരണവും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഒരു ജില്ലയില്‍ അന്‍പത് ലക്ഷത്തോളം രൂപയാണ് ശരാശരി നാലുമാസത്തെ കുടിശികയായി നല്‍കാനുള്ളത്. വലിയ നഷ്ടം സഹിച്ച് റേഷന്‍ വ്യാപാരം മുന്നോട്ട് കൊണ്ടുപോകുന്നതിന് സാധിക്കില്ലെന്നും റേഷന്‍ ഡീലേഴ്സ് കോഓഡിനേഷന്‍ സംസ്ഥാന കമ്മിറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംയുക്ത സമരസമിതി ചെയര്മാന് എം.ടി ബഷീര്‍, കണ്‍വീനര്‍ ടി.കെ ആരിഫ്, ബി. സഹദേവന്, കെ. പവിത്രന്, ടി.കെ പ്രമോദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."