സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണം: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഗെയില്‍ പൈപ്പ്ലൈന് സമരത്തെ അടിച്ചമര്‍ത്തി പദ്ധതി നടപ്പാക്കാനുള്ള നീക്കം അധികൃതര്‍ അവസാനിപ്പിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പദ്ധതി നിര്‍ത്തിവച്ച് ഗെയില്‍ അധികൃതരും സര്‍ക്കാരും സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സമരം നടത്തുന്നവരുടെ കൂട്ടത്തില്‍ സി.പി.എം പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുണ്ട്. പ്രാദേശികമായ വികാരം അധികൃതര്‍ ഗൗരവമായി എടുക്കണം.
ജനകീയ സമരങ്ങളെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയല്ല, ചര്‍ച്ചയിലൂടെ പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്. സമവായത്തിലൂടെ ജില്ലയില്‍ തന്നെ പലഭാഗത്തും പദ്ധതിയുടെ പൈപ്പ് ഇടാന്‍ ജനങ്ങള്‍ സന്നദ്ധരായതാണ്. അഞ്ചും പത്തും സെന്റ് ഭൂമിയുള്ളവരുടെ ആശങ്കയാണ് ഇപ്പോള്‍ കാണുന്നത്.
സര്‍ക്കാര്‍ അക്കാര്യം മനസിലാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളെ ഒഴിവാക്കി പദ്ധതി നടപ്പാക്കാന്‍ ഗെയില്‍ അധികൃതര്‍ തയാറാകണം. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫും തയാറാണ്. പദ്ധതി നിര്‍ത്തിവച്ച് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."