HOME
DETAILS

നീറ്റ ജലാറ്റിന്‍ കമ്പനി തള്ളുന്ന മാലിന്യത്തില്‍ ഗുരുതര രാസഘടകങ്ങള്‍ കണ്ടെത്തി

  
backup
August 13, 2016 | 9:25 PM

%e0%b4%a8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%9c%e0%b4%b2%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf


പാലക്കാട്: മുതലമട കള്ളിയംപാറയില്‍ കാതിക്കൂടം നീറ്റ ജലാറ്റിന്‍ കമ്പനി തള്ളുന്ന രാസമാലിന്യത്തില്‍ മനുഷ്യജീവനെ ഗുരുതരമായി ബാധിക്കുന്ന രാസഖരമാലിന്യങ്ങളുടെ വലിയ സാന്നിധ്യം കണ്ടെത്തി. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ കൃഷി ഓഫിസറുടെ നേതൃത്വത്തില്‍ ശേഖരിച്ച മാലിന്യം കാര്‍ഷിക സര്‍വകലാശാലയില്‍ പരിശോധന നടത്തിയപ്പോഴാണ് മെര്‍ക്കുറിയുടെ അളവ് അനുവദനീയമായതിനേക്കാള്‍ ആയിരം മടങ്ങ് കൂടുതല്‍ കണ്ടെത്തിയത്.
സിങ്ക്, ലെഡ്, കാഡ്മിഡിയം, ഇരുമ്പ്, അലൂമിനിയം, വനേഡിയം, കോബാള്‍ട്ട് എന്നിവയുടെ അളവും കൂടുതലാണ്. പതിനായിരക്കണക്കിന് ടണ്‍ മാലിന്യമാണ് കള്ളിയംപാറയില്‍ സ്വകാര്യവ്യക്തി കൃഷിയിടത്തിലെ ജലസ്രോതസിന് അരികിലായി ജൈവവളമെന്ന പേരില്‍ സൂക്ഷിച്ചിരിക്കുന്നത്.
കള്ളിയാംപാറയില്‍ കാതിക്കൂടം നീറ്റജലാറ്റിന്‍ കമ്പനി തള്ളുന്ന ഈ രാസ മാലിന്യത്തിന് നേരത്തെ അനുവദിച്ചിരുന്ന പൊലിസ് സംരക്ഷണം ഒഴിവാക്കിയ ഉത്തരവ് അടുത്തിടെ ഹൈക്കോടതി പുറപ്പെടുവിച്ചതിനു പുറകെയാണ് ഈ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. മാലിന്യ നിക്ഷേപത്തിനെതിരേ ജനവികാരം ഉയര്‍ന്നവേളയില്‍ ഇവിടെ സൂക്ഷിക്കുന്നത് ജൈവവളമാണെന്ന് കോടതിയെ ധരിപ്പിച്ചാണ് പൊലിസ് സംരക്ഷണം നേടിയിരുന്നത്. ഇതാണ് ഹൈക്കോടതി പിന്‍വലിച്ചിരിക്കുന്നത്. ആശുപത്രി മാലിന്യങ്ങള്‍, കോഴി മാലിന്യങ്ങള്‍ എന്നിവക്കൊപ്പമാണ് നീറ്റജലാറ്റിന്‍ കമ്പനിയുടെ രാസമാലിന്യങ്ങളും സ്വകാര്യവ്യക്തി അപകടകരമായ രീതിയില്‍ സൂക്ഷിച്ചിരിക്കുന്നത്. മഴക്കാലത്ത് ഈ മാലിന്യം ഗായത്രി പുഴിയിലൂടെ ഭാരതപ്പുഴയില്‍ എത്തിചേരുകയാണ്. ഇത് കുടിവെള്ളത്തെ വിഷമയമാക്കുന്നതിന് പുറമെ മിനാമട്ട, കാന്‍സര്‍, ലിവര്‍സോറിസിസ്, കിഡ്‌നി തകാര്‍ രോഗങ്ങള്‍ക്കും സാധ്യതയൊരുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Kerala
  •  6 days ago
No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  6 days ago
No Image

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: മുൻ ഡിവൈഎഫ്‌ഐ നേതാവിന് മുൻകൂർ ജാമ്യം

Kerala
  •  6 days ago
No Image

നമ്പർ പ്ലേറ്റ് ഊരിമാറ്റി വാഹനം ഓടിച്ചത് 230 കിലോമീറ്റർ വേഗതയിൽ; വാഹനവും ഡ്രെെവറെയും കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  6 days ago
No Image

2010-ന്റെ തനിയാവർത്തനം! ഇതുവരെയെല്ലാം കിറുകൃത്യം; ലോകകപ്പ് വീണ്ടും സ്പെയിനിലെത്തുമോ?

Football
  •  6 days ago
No Image

‘മോദി കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നയാൾ’; പ്രധാനമന്ത്രി

National
  •  6 days ago
No Image

യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിലെ കോൺസുലാർ സേവനം; ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

uae
  •  6 days ago
No Image

രോഹിത് ശർമ വിരമിക്കുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Cricket
  •  6 days ago
No Image

അഞ്ച് രൂപയ്ക്ക് ഇനി ട്രെയിന്‍ യാത്ര; ചരിത്രക്കുതിപ്പിലേക്ക് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍

National
  •  6 days ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  6 days ago