ഇന്ത്യക്കാരിയായ തനിക്ക് രാജ്യത്തെ എവിടെയും സ്വത്ത് സമ്പാദിക്കാമെന്ന് അമല പോള്‍
കോഴിക്കോട്: താന്‍ ഇന്ത്യന്‍ പൗരയാണ്. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് രാജ്യത്തെവിടെയും സ്വത്ത് സമ്പാദിക്കാമെന്ന് സിനിമാ താരം അമലപോള്‍. അഡംബര കാര്‍ പോണ്ടിച്ചേരിയില്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന സംഭവത്തില്‍ മറുപടിയുമായാണ് താരം ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തിയത്.
എന്നാല്‍, അമലാപോളിന്റെ ഫെയ്‌സ്ബുക്ക് ന്യായീകരണത്തിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്.
ഫെയ്‌സ്ബുക്ക് പേജില്‍ കമന്‍ഡ് ചെയ്ത ചില വിമര്‍ശനങ്ങളിതാ...
1. Anto James John Issac: സാമൂഹിക സേവനം നടത്തുന്ന ഏതു സെലിബ്രെട്ടികള്‍ക്കും ഇവിടെ നികുതി വെട്ടിക്കാം, വഴിയില്‍ കിടക്കുന്നവനെ വണ്ടി ഇടിച്ചു കൊല്ലാം, പിന്നെ എന്തൊക്കെ തൊട്ടിത്തരം ചെയ്യാമോ അതിനെയെല്ലാം ന്യായീകരിക്കുകയും ചെയ്യാം.നല്ല ഓഫര്‍ ആണല്ലോ എന്തായാലും..പത്തു രൂപ പിച്ചക്കാരന് കൊടുത്തിട്ടു പതിനായിരത്തിന്റെ പണി അവനു കൊടുക്കുന്ന പോലെ..
2. Dileep Kunjaai: ഭൂരിഭാഗം സിനിമാക്കാരും സ്‌ക്രീനില്‍ നല്ല പിള്ള ചമയുകയും സത്യത്തിനും നീതിക്കും വേണ്ടി അഭിനയിച്ചു കയ്യടി മേടിക്കുകയും ചെയ്യും ... പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ ഇവര്‍ വെറും ഫ്രോഡുകളും സാധാരണക്കാരേക്കാള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവരും ആണെന്നാണ് കഴിഞ്ഞ 6 മാസത്തെ സംഭവങ്ങളില്‍ നിന്നും ആളുകള്‍ക്ക് മനസിലാകുന്നത്.
3. Manoj P Nair: ഇന്ത്യയുടെ ഏത് കോണില്‍ പോയി ഏത് രീതിയിലും വേണം എങ്കിലും പണം സമ്പാതിച്ചോ പക്ഷെ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഇവിടത്തെ നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ് അത് പാലിച്ചാല്‍ നല്ലത്.....നിങ്ങളെ പോലെ ഉള്ള പ്രശസ്തര്‍ ഇങ്ങനെ ചെയ്യുമ്പോള്‍ സമൂഹം അത് ഒരു പ്രചോദനം ആയി കാണും അത് നല്ല കാര്യം അല്ല.. !
4. Akhil Sudhakar മോളെ ഇംഗ്ലീഷ് ഒരു ഭാഷ മാത്രമാണ് അത് അറിവല്ല .... എന്നാല്‍ മലയാളം ഞങ്ങള്‍ക്ക് ഒരു വികാരമാണ് അതുകൊണ്ടാണ് മലയാളത്തില്‍ എഴുതുന്നത് ......
കേരളത്തില്‍ സ്ഥിര താമസക്കാരിയായുള്ള അമല എന്ന സ്ത്രീ തനിക്ക് ആവശ്യമുള്ള ഒരു കാര്‍
വാങ്ങുമ്പോള്‍ അത് ഒന്നുകില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണം അല്ലാ എങ്കില്‍ കേരളത്തില്‍ സ്ഥിരമായി ഓടാന്‍ ബന്ധപ്പെട്ട rt ഓഫീസില്‍ അതിനു തക്കമായ പണമടച്ചു പെര്‍മിഷന്‍ വാങ്ങണം .... ഇത് ചെയ്തില്ല എങ്കില്‍ കൂടി താങ്കളുടെ ഒരു മേല്‍വിലാസത്തില്‍ ആണ് reg ചെയ്തതെങ്കില്‍ ഈ മുകളില്‍ കൊടുത്ത ന്യായീകരണത്തിനും നിയമ വ്യവസ്ഥയോടുള്ള പുച്ഛത്തിനും അര്‍ത്ഥമുണ്ടാകുമായിരുന്നു ..... രാജ്യത്തിനും സംസ്ഥാനത്തിനും അവരുടേതായ നിയമങ്ങളുണ്ട് ......
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."