HOME
DETAILS

ലഹരിക്കെതിരേ കുട്ടി പൊലിസ് ഫുട്‌ബോള്‍: ഇരിങ്ങാലക്കുട ജേതാക്കള്‍

  
backup
November 03, 2017 | 6:45 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf

വടക്കാഞ്ചേരി : മദ്യത്തിനും മയക്കുമരുന്നിനുമെതിരേ യെസ് ടു ഫുട്‌ബോള്‍ നോ ടു ഡ്രഗ്‌സ് എന്ന മുദ്രാവാക്യവുമായി സ്റ്റുഡന്റ് പൊലിസ് കേഡറ്റ് തൃശൂര്‍ റൂറല്‍ ജില്ലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇരിങ്ങാലക്കുട നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കള്‍ . വടക്കാഞ്ചേരി എം.ആര്‍.എസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഇരിങ്ങാലക്കുട തകര്‍ത്തത്. ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എരുമപ്പെട്ടി, ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മച്ചാട്, ആറ്റൂര്‍ അറഫ ഇംഗ്ലീഷ് സ്‌കൂള്‍, അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പെരുമ്പിലാവ്, ജി.എം.എച്ച്.എസ് നടവരമ്പ് , എല്‍.എഫ്.സി.എച്ച്.എസ്.എസ് കൊരട്ടി എന്നീ ടീമുകളും വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തു. ഡോ.എ.പി.ജെ അബ്ദുള്‍ കലാം മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയായിരുന്നു മത്സരങ്ങള്‍.
വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന സമാപന സമ്മേളനവും സമ്മാനദാനവും കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന്‍ നിര്‍വഹിച്ചു. എസ്.പി.സി ജില്ലാ നോഡല്‍ ഓഫിസര്‍ എസ്.അമ്മിണിക്കുട്ടന്‍ അധ്യക്ഷനായി. കെ വിനോദ്കുമാര്‍, സി.ഐ പി.എസ് സുരേഷ്, എസ്.ഐ കെ.സി രതീഷ്, ജയന്‍ കുണ്ടുകാട്, എം.ആര്‍ സജയന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യശ്വന്ത്പൂര്‍ തീവണ്ടിയുടെ ചങ്ങല വലിച്ചു നിര്‍ത്തി

National
  •  5 days ago
No Image

ബംഗാളിലെ സംവരണപ്പട്ടിക; മുസ്‌ലിംകളെ വെട്ടാൻ കേന്ദ്രം; മതം നോക്കി ശുപാർശ ചെയ്ത 35 വിഭാഗങ്ങളും മുസ്‌ലിംകൾ 

National
  •  5 days ago
No Image

മൂന്നുവയസ്സുകാരന്‍ കുടിവെള്ള ടാങ്കില്‍ വീണുമരിച്ചു

Kerala
  •  5 days ago
No Image

തദ്ദേശം; ബി.ജെ.പിക്ക് വോട്ട് വിഹിതം കുറഞ്ഞു; സിറ്റിങ് സീറ്റുകളിലും വലിയ നഷ്ടം

Kerala
  •  5 days ago
No Image

ജില്ലാ പഞ്ചായത്തുകളെ ആര് നയിക്കും; ചർച്ചകൾ സജീവം; കോഴിക്കോട്ട് കോൺഗ്രസും മുസ്‌ലിം  ലീഗും പദവി പങ്കിടും

Kerala
  •  5 days ago
No Image

ഖത്തര്‍ ദേശീയ ദിനം: സ്വകാര്യ മേഖലയില്‍ നാളെ ശമ്പളത്തോടെയുള്ള അവധി

qatar
  •  5 days ago
No Image

ദേശപ്പോര്; മേയർ സ്ഥാനത്തേക്ക് പുതുമുഖങ്ങളെത്തുമോ? മുന്നണി ചർച്ചകൾ സജീവം 

Kerala
  •  5 days ago
No Image

ഉച്ചഭക്ഷണ സൈറ്റ് പണിമുടക്കി; സ്‌കൂളുകളിൽ പ്രതിസന്ധി; ആശങ്കയിൽ അധ്യാപകർ 

Kerala
  •  5 days ago
No Image

ഷാര്‍ജയിലെ ഫായ സൈറ്റ് യുനെസ്‌കോ പൈതൃക പട്ടികയില്‍; ലക്ഷക്കണക്കിന് വര്‍ഷങ്ങളായി വരണ്ട പരിതഃസ്ഥിതികളില്‍ തുടര്‍ച്ചയായ മനുഷ്യ സാന്നിധ്യം

uae
  •  5 days ago
No Image

സഞ്ജൗലി പള്ളി തകർക്കാൻ നീക്കവുമായി ഹിന്ദുത്വ സംഘടനകൾ; ഡിസംബർ 29നകം പൊളിച്ചില്ലെങ്കിൽ തകർക്കുമെന്ന് ഭീഷണി

National
  •  5 days ago