HOME
DETAILS
MAL
ഡിജിറ്റല്‍ രേഖ മോദിയെ കൊണ്ടുപോയി കാണിക്കാന്‍ യു.പി പൊലിസ് നിര്‍ദേശം
backup
November 04 2017 | 00:11 AM
ലഖ്നൗ: വാഹനപരിശോധനക്കിടയില്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയ രേഖകള്‍ മൊബൈല്‍ ഫോണില്‍ കാണിച്ച ബൈക്ക് യാത്രികന് പൊലിസിന്റെ അസഭ്യവും പിഴയും. ഡിജിലോക്കര്‍ ആപ്പിന്റെ സഹായത്തോടെ രേഖകള്‍ ഡിജിറ്റലാക്കി ഫോണില്‍ കാണിച്ച അലഹബാദ് സ്വദേശി ഇഷാന് സിംഗാളില്‍ നിന്നാണ് പൊലിസ് പിഴചുമത്തിയത്.
ഇത്തരത്തിലുള്ള രേഖകള്‍ കൊണ്ടുപോയി മോദിയെ കാണിക്കൂ എന്നായിരുന്നു പൊലിസുകാരന് അറിയിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഡിജിറ്റല്‍ രൂപത്തിലുള്ള രേഖകള്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞ് 5000 രൂപ പിഴയും ഇയാളില്‍ നിന്ന് ഈടാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."