HOME
DETAILS

ഫോര്‍ട്ട്‌കൊച്ചിയിലെ ഹോംസ്റ്റേകളില്‍ എക്‌സൈസ് പരിശോധന

  
backup
August 13 2016 | 21:08 PM

%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b9-2


മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചിയിലെ ഹോംസ്റ്റേകള്‍ കേന്ദ്രീകരിച്ച് വിനോദസഞ്ചാരികള്‍ക്ക് അനധികൃതമായി മദ്യം വില്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് എക്‌സൈസ് സംഘം ഹോംസ്റ്റേകളില്‍ പരിശോധന നടത്തി. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ നാരായണന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ഏഴ് ടീമായി തിരിഞ്ഞ് മുന്നൂറോളം ഉദ്യോഗസ്ഥരാണ് അമ്പതോളം ഹോംസ്റ്റേകളില്‍ പരിശോധന നടത്തിയത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ജില്ലയിലെ വിവിധ റെയ്ഞ്ചുകളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ ഹോംസ്റ്റേകളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഒരിടത്ത് നിന്ന് പോലും ഒന്നും കണ്ടെത്താനായില്ല.
അതേസമയം പരിശോധന ഫോര്‍ട്ട്‌കൊച്ചിയിലെ ഉദ്യോഗസ്ഥരെ മുന്‍കൂട്ടി അറിയിച്ചതിനാല്‍ വിവരം ചോര്‍ന്നതായും അതിനാല്‍ പരിശോധന പ്രഹസനമായതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ അഞ്ചോ ആറോ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പരിശോധന നടത്തേണ്ടതിന് പകരം മുപ്പതോളം പേര്‍ ഹോംസ്റ്റേകളില്‍ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് ടൂറിസം മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് ടൂറിസം പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ആന്റണി കുരീത്തറ ആരോപിച്ചു.
പരിശോധനക്ക് എതിരല്ലന്നും അത് ടൂറിസ്റ്റുകളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ വേണമെന്നും സീസണ്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള പരിശോധന ഹോംസ്റ്റേ നടത്തിപ്പ്കാരെ പ്രയാസത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹോംസ്റ്റേകളില്‍ മദ്യവില്‍പ്പന നിയമവിരുദ്ധമാണെന്ന സന്ദേശം നല്‍കുകയെന്നതും പരിശോധനയുടെ ലക്ഷ്യമായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗത്ത് അൽ ശർഖിയയിൽ വെള്ളത്തിനടിയിൽ ആർക്കിയോളജിക്കൽ സർവേ ആരംഭിച്ച് ഒമാൻ

oman
  •  2 minutes ago
No Image

എലത്തൂരിലെ ഡീസല്‍ ചോര്‍ച്ച: , ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും, അന്വേഷണ റിപ്പോര്‍ട്ടുകള്‍ കലക്ടര്‍ക്ക് കൈമാറും

Kerala
  •  17 minutes ago
No Image

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം

qatar
  •  28 minutes ago
No Image

അവകാശങ്ങള്‍ നേടാനായി കാല്‍നടയായി 101 കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക്; 'ദില്ലി ചലോ' മാര്‍ച്ചിന് ഇന്ന് തുടക്കം 

National
  •  34 minutes ago
No Image

ദേശീയ ദിന വാരാന്ത്യത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യ ചൈൽഡ് കാർ സീറ്റുകൾ സമ്മാനിച്ച് ദുബൈ

uae
  •  an hour ago
No Image

മറന്നു കളയാനുള്ളതല്ല ബാബരി

National
  •  an hour ago
No Image

ദുബൈ സഫാരി പാർക്കിലെ സന്ദർശന സമയം പരിമിത കാലത്തേക്ക് നീട്ടുന്നു

uae
  •  an hour ago
No Image

ബാബരി: ഇന്ത്യന്‍ മതേതരത്വത്തിന് മുറിവേറ്റ 32 വര്‍ഷങ്ങള്‍ 

National
  •  an hour ago
No Image

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

uae
  •  2 hours ago
No Image

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ 

Kerala
  •  2 hours ago