യുക്തിബോധമില്ലാതാകുന്നിടത്ത് മനുഷ്യത്വം നശിക്കും: എം.കെ സാനു
കൊച്ചി: യുദ്ധങ്ങളുണ്ടാകുന്നത് മനുഷ്യന്റെ യുക്തിബോധമില്ലായ്മയില്‍ നിന്നാണെന്നും മനുഷ്യനിലുള്ള വന്യമൃഗത്തെ മെരുക്കിയെടുക്കാനുള്ള ഏക ഉപാധി യുക്തിബോധം വളര്‍ത്തലാണെന്നും പ്രൊഫ. എം കെ സാനു മാസ്റ്റര്‍. യുക്തിവാദ പഠന കേന്ദ്രത്തിന്റെ നാലാം വാര്‍ഷിക പരിപാടിയായ ചര്‍വാകം 2016 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുക്തിചിന്തയില്‍ നിന്നാണ് മാനവരാശിക്ക് എല്ലാ നേട്ടങ്ങളും കൈവന്നിട്ടുള്ളത്. അടിമത്തത്തിന്റെയും ചൂഷണത്തിന്റെയും കാലഘട്ടങ്ങളിലൂടെ കടന്നു പോയ ലോകത്ത് ജനാധിപത്യവും കമ്മ്യൂണിസവും വന്നത് യുക്തിചിന്തയില്‍ നിന്നാണ്.
ലോകത്തിലുള്ള എല്ലാ മനുഷ്യരും സഹോദരങ്ങളാണെങ്കിലും അധികാരത്തിന് വേണ്ടി അവന്‍ യുദ്ധം ചെയ്യുന്നു. യുദ്ധത്തില്‍ കൊല്ലപ്പെടുന്നത് നിരപരാധികളാണ്.
യുക്തിബോധം ഇല്ലെങ്കില്‍ സംസ്‌കാരം നശിച്ചു പോകുകയേയുള്ളൂ. യുക്തിബോധം ഇല്ലാത്തിടത്ത് മനുഷ്യന്റെ ദൈനംദിന ജീവിതവും സമൂഹജീവിതവും രാഷ്ട്ര ജീവിതവും പ്രതിസന്ധിയിലാകുമെന്നും സാനു മാസ്റ്റര്‍ പറഞ്ഞു.
യുക്തിവാദ പഠനകേന്ദ്രം ചെയര്‍മാന്‍ എ സി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഓണററി സെക്രട്ടറി ഷാന്റി ശിവന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മതം, ലിംഗസമത്വം, സ്ത്രീപക്ഷവാദം എന്ന വിഷയത്തില്‍ വി സെ് ബിന്ദു പ്രഭാഷണം നടത്തി. ഡോ. കെ എം ശ്രീകുമാര്‍ നയിച്ച ജൈവകൃഷി പഠനക്ലാസും യുക്തിചിന്തയുടെ വളര്‍ച്ചയില്‍ നവമാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് ചര്‍ച്ചയും നടന്നു. സെമിനാര്‍ ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."