ഉത്തരകൊറിയ ചര്‍ച്ചയ്ക്കു തയ്യാറാവണമെന്ന് ട്രംപ്
സിയോള്‍: ആണവപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ഉത്തരകൊറിയ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിയോളില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പകൊറിയന്‍ ഉപദ്വീപില്‍ വലിയ സംഘര്‍ഷത്തിന് വഴിവെക്കാതെ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ഉത്തര കൊറിയ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
ഉത്തരകൊറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കാന്‍ അമേരിക്കും സഖ്യകക്ഷികളും തയ്യാറാണ് എന്നാല്‍ ചര്‍ച്ചയ്ക്ക് മുന്നിട്ടിറങ്ങാനും തങ്ങള്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. ആണവ പരീക്ഷണങ്ങളില്‍ നിന്ന് ഉത്തരകൊറിയ പിന്‍മാറണമെന്ന നിലപാട് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ആവര്‍ത്തിച്ചു.
ചൈനയും റഷ്യയും ഉത്തരകൊറിയക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു. പ്രതിരോധ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായെന്നാണ് സൂചന. സൈനിക ആയുധങ്ങള്‍ വാങ്ങുന്നതിനായി ഡോളറുകളുടെ ഇടപാടുകളിലും ഒപ്പുവെച്ചു.
എന്നാല്‍ ദക്ഷിണ കൊറിയയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ അമേരിക്കക്ക് നഷ്ടമുണ്ടാക്കിയെന്ന് ട്രംപ് കുറ്റപ്പെടുത്തി. ട്രംപിന്റെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തും എതിര്‍ത്തും തലസ്ഥാനമായ സിയോളില്‍ റാലികള്‍ നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചൈന , വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും ട്രംപ് സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."