HOME
DETAILS
MAL
വാക്സിന്: 70.8 ശതമാനം കുട്ടികള്‍ക്ക് കുത്തിവയ്പെടുത്തു
backup
November 08 2017 | 20:11 PM
കോഴിക്കോട്: സംസ്ഥാനത്ത് മീസില്‍സ്-റുബെല്ലാ വാക്സിനേഷന് 70.8 ശതമാനം പിന്നിട്ടു. ഇന്നലെ വരെ 4,64,898 കുട്ടികള്‍ക്ക് ഇതിനകം വാക്സിന് നല്‍കിയതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. 7,38,694 കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി തയാറാക്കിയത്. സംസ്ഥാനത്ത് സര്‍ക്കാര്‍ സ്കൂളുകളില്‍ കുത്തിവയ്്പ് ലക്ഷ്യം നേടിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതര മേഖലയിലെ സ്കൂളുകളിലെ വാക്സിനേഷന് നിരക്ക് 50 ശതമാനത്തില്‍ താഴെയാണ്. കാംപയിന് കാലാവധിക്കകം ലക്ഷ്യം കൈവരിക്കാനാകുമെന്നും എം.ആര് വാക്സിന് ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. സരളാ നായര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."