ജുനൈദ് കേസ് ഒത്തു തീര്‍പ്പാക്കാന്‍ പിതാവ് പണം ആവശ്യപ്പെട്ടെന്ന് ആവര്‍ത്തിച്ച് ഹരിയാന
ന്യൂഡല്‍ഹി: ട്രെയിനില്‍ സഞ്ചരിക്കവെ തീവ്ര ഹിന്ദുത്വവാദികളുടെ മര്‍ദ്ദനമേറ്റ് 16കാരന് ജുനൈദ് കൊല്ലപ്പെട്ട കേസ് ഒത്തു തീര്‍പ്പാക്കാന്‍ പിതാവ് രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്ന വാദം ആവര്‍ത്തിച്ച് ഹരിയാന സര്‍ക്കാര്‍. പണം ആവശ്യപ്പെട്ടെന്ന ആരോപണം വ്യക്തമാക്കണമെന്ന് കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
കേസ് ഒത്തുതീര്‍പ്പിന് ജുനൈദിന്റെ കുടുംബം തയാറാണെന്ന് ഹരിയാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് വിവാദമായിരുന്നു. താന്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും കേസ് ഒത്തു തീര്‍പ്പാക്കാന്‍ വിളിച്ചു ചേര്‍ത്ത ഖാപ് പഞ്ചായത്തിന്റെ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നുമുള്ള ജുനൈദിന്റെ പിതാവിന്റെ വാദം തെറ്റാണെന്ന് റെയില്‍ ഡി.എസ്.പി മൊഹീന്ദര്‍ സിങ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
സര്‍ക്കാര്‍ നടപടിക്കെതിരെ കുടുംബം പരസ്യമായി രംഗത്തുവരുകയും ചെയ്തു. കൂടാതെ, പ്രതികളെ സഹായിക്കുന്നുവെന്ന് ഹരിയാന അഡീഷനല്‍ എജിക്കെതിരെ വിചാരണ കോടതിയും ആരോപണം ഉന്നയിച്ചു. ഇതേത്തുടര്‍ന്ന്, ആര്‍എസ്എസിന്റെ സംഘടന തലപ്പത്തുള്ള അഡീഷനല്‍ എജി നവീന്‍ കൗഷികിന് രാജിവെക്കേണ്ടിയും വന്നു.
കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദ്ദവുമായി ഖാപ് പഞ്ചായത്തുകള്‍ മുന്നിട്ടിറങ്ങിയതായി നെരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജുനൈദിന്റെ ഗ്രാമമായ ഖേണ്ഡവാലിക്ക് സമീപ ഗ്രാമങ്ങളിലുള്ളവര്‍ യോഗം ചേര്‍ന്നാണ് ശ്രമം നടത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 15ന് സമീപ ഗ്രാമത്തിലുള്ള ഖാപ് പഞ്ചായത്ത് തലവന്‍ ജുനൈദിന്റെ പിതാവിനെ സമീപിച്ച് കേസ് തീര്‍പ്പാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒക്ടോബര്‍ 22ന് നൂറോളം ഗ്രാമങ്ങളിലുള്ളവര്‍ ഒത്തുകൂടുന്ന മഹാ ഖാപ് പഞ്ചായത്തില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു. കേസ് സംസാരിച്ച് ഒത്തു തീര്‍പ്പാക്കി ഭീമമായ നഷ്ടപരിഹാര തുക വാങ്ങിക്കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, ഒത്തുതീര്‍പ്പിന് തയ്യാറാകാതിരുന്ന പിതാവ് മഹാ ഖാപ് പഞ്ചായത്തിന് പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരുന്നത്.
കേസില്‍, സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതികള്‍ ഖാപ് പഞ്ചായത്തിനെ സമീപിച്ചത്. വല്ലഭ് ഗഡില്‍ വച്ച് ജൂണിലാണ് ജുനൈദ് കൊല്ലപ്പെട്ടത്. സഹോദരങ്ങള്‍ക്കൊപ്പം പെരുന്നാള്‍ കോടി വാങ്ങി ഡല്‍ഹിയില്‍ നിന്ന് തിരികെ വരികയായിരുന്നു ജുനൈദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."