കഴക്കൂട്ടത്തെ സാറ്റലൈറ്റ് നഗരമാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി മന്ത്രി കടകംപള്ളി
കഠിനംകുളം: കഴക്കൂട്ടത്തെ സാറ്റലൈറ്റ് നഗരമാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് ഏറെക്കുറെ പ്രാവര്‍ത്തികമാകുമെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം ഫ്രാക്ക് കഴക്കൂട്ടം ഗവണ്മെന്റ് ഹൈസ്കൂളില്‍ സംഘടിപ്പിച്ച ജനപ്രതിനിധി സംഗമവും വികസന രൂപരേഖാ ചര്‍ച്ചയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴക്കൂട്ടത്തിന്റെ വികസന രേഖയെ ഉള്‍കൊള്ളിച്ച് ഫ്രാക്ക് സമര്‍പ്പിച്ച വികസന രൂപരേഖയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ നടപ്പിലാക്കും. കഴക്കൂട്ടത്തെ സാറ്റലൈറ്റ് സിറ്റിയാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കു ഉടന്‍ തുടക്കമാകും. 900 കോടി രൂപ ചിലവാക്കിയാണ് ടെക്നോപാര്‍ക്കിന്റെ നാലാംഘട്ട വികസനത്തിന് തുടക്കം കുറിക്കുന്നത്.
ഇത്രയും ഫണ്ട് ഇതുവരെ ഒരു സര്‍ക്കാരും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാക്ക് പ്രസിഡന്റ് ഡോ. രഘുനാഥന് നായര്‍ അധ്യക്ഷനായ ചടങ്ങില്‍ മേയര്‍ വി .കെ പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ എസ്. ബിന്ദു, എന്‍.എസ് ലതാകുമാരി, സുനി ചന്ദ്രന്, കഠിനംകുളം പഞ്ചായത്ത് മെമ്പര്‍ സുനിജ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."