HOME
DETAILS
MAL
രാജിക്കൊരുങ്ങി തോമസ് ചാണ്ടി, രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം:- വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ I In Brief News
backup
November 10 2017 | 08:11 AM
- മാര്‍ത്താണ്ഡം കായല്‍ കൈയേറ്റ വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടി കുരുക്കിലേക്ക്. സിപിഐക്കു പുറമേ സിപിഎമ്മും മന്ത്രിക്കെതിരേ രംഗത്തെത്തി. കാര്യങ്ങള്‍ ഇത്രത്തോളം വഷളായ സ്ഥിതിക്ക് രാജി വച്ചുനീട്ടുന്നതു ശരിയല്ലെന്നാണ് പാര്‍ട്ടി തീരുമാനം.
- തനിക്കെതിരായ സരിതയുടെ വെളിപെടുത്തലുകള്‍ അടിസ്ഥാന രഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങള്‍ യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
- കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെല്‍വയല്‍ നീര്‍ത്തട നിയമം ലംഘിക്കുകയും അനധികൃത കൈയേറ്റം നടത്തുകയും ചെയ്ത മന്ത്രിയെ ഇത്രയും കാലം സി.പി.എം സംരക്ഷിച്ചു
- സോളാര്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിനെതിരേ നിയമപരമായി മുന്നോട്ടു പോകുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.ഈ ആവശ്യവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു മുന്നില്‍ യാചനയുമായി ഒരു കോണ്‍ഗ്രസ് നേതാവും പോകില്ല.
- തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി രണ്ടു വര്‍ഷമാക്കി കുറയ്ക്കാന്‍ തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. നിലവില്‍ മൂന്ന് വര്‍ഷമാണ് ദേവസ്വം ബോര്‍ഡിന്റെ കാലാവധി.
- മന്ത്രി തോമസ് ചാണ്ടി രാജി വയ്‌ക്കേണ്ടതില്ലെന്ന് എന്‍.സി.പി നേതാവ് ടി.പി പീതാംബരന്‍ മാസ്റ്റര്‍. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി രാജി വയ്‌ക്കേണ്ടതില്ല. കോടതിയുടെ പരാമര്‍ശം കണക്കാക്കുന്നില്ല. വിധി വരട്ടെ
- വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ എ ഷൈനാമോള്‍ ഐ.എ.എസിന് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. കോടതി നിര്‍ദേശം പാലിക്കാത്തതിനാണ് അറസ്റ്റ് വാറണ്ട്.
- മട്ടന്നൂര്‍ നെല്ലൂന്നിയില്‍ ആക്രമണത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.
- പത്തനംതിട്ട തിരുവല്ലയില്‍ സ്വകാര്യ ഫാര്‍മസി കോളജിലെ വിദ്യാര്‍ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. മാനേജ്‌മെന്റും അധ്യാപകരും മാനസികമായി പീഡിപ്പിക്കുന്നെന്നാരോപിച്ചാണ് ആത്മഹത്യാ ശ്രമം
- ഡല്‍ഹിയെ മൂടുന്ന വിഷപ്പുകക്ക് ദൂരെ മണലാരണ്യത്തില്‍ നിന്ന് കടല്‍ കടന്നെത്തുന്ന പൊടിക്കാറ്റും കാരണക്കാരനെന്ന് റിപ്പോര്‍ട്ട്. കുവൈത്ത്, ഇറാന്‍, സഊദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പൊടിക്കാറ്റാണ് കാതങ്ങള്‍ താണ്ടി ഇന്ത്യയിലെത്തുന്നത്.
- ഗുജറാത്തിലെ ബുജില്‍ വെച്ച് ബി.എസ്.എഫ് അഞ്ച് പാക് ബോട്ടുകള്‍ പിടിച്ചെടുത്തു. മൂന്നു മത്സ്യത്തൊഴിലാളികളേയും പിടികൂടിയിട്ടുണ്ട്.
- തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ചെവി കൊടുക്കാതിരുന്ന വിസിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കാമ്പസിനകത്ത് ബിരിയാണി പാചകം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പിഴ.
- വോട്ടു ശതമാനം കുറയുമെന്ന വാര്‍ത്തകള്‍ക്കിടെ ഗുജറാത്തില്‍ ബി.ജെ.പി കടുത്ത വെല്ലുവിളി ഉയര്‍ത്തി ശിവസേന രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 മുതല്‍ 60 സീറ്റുകളില്‍ വരെ ഒറ്റക്കു മത്സരിക്കാനാണ് ശിവസേനയുടെ നീക്കം.
- എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കാനാവില്ലെന്ന് സുപ്രിം കോടതി.
- രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം പിറന്നാള്‍ ദിനത്തില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്.
News in Brief, suprabhaatham online, 10/11/2017
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."