ധനകാര്യ സ്ഥാപനത്തിലെ അക്രമം: ഉടമയും ജീവനക്കാരനും റിമാന്‍ഡില്‍
കൂത്തുപറമ്പ്: കേസന്വേഷണവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തിയ പൊലിസ് സംഘത്തെ അക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന സംഭവത്തില്‍ അറസ്റ്റിലായ രണ്ടു പേരെ കോടതി റിമാന്‍ഡു ചെയ്തു. കൂത്തുപറമ്പ് ഗോകുല്‍ സ്ട്രീറ്റിലെ ജാനകി ഫൈനാന്‍സ് ഉടമ ടി. ബൈജു(35), ജീവനക്കാരന്‍ പി. വിപിന്‍(32) എന്നിവരെയാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. എന്നാല്‍ സ്ഥാപനത്തില്‍ വച്ച് ബലപ്രയോഗത്തിലൂടെയും അക്രമത്തിലൂടെയും ജീവനക്കാരെ കസ്റ്റഡിയിലെടുക്കേണ്ടി വന്ന സാഹചര്യം സൃഷ്ടിക്കെപ്പട്ടതില്‍ വകുപ്പുതല അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബി.ജെ.പി പ്രവര്‍ത്തകര്‍ കൂത്തുപറമ്പ് പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലിസ് കേസെടുത്തു. പൊലിസ് അക്രമത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരി കൃഷ്ണവേണി വനിതാ കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍, ഡി.ജി.പി, എസ്.പി എന്നിവര്‍ക്കും പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."