തലശ്ശേരി-മാഹി ബൈപാസ്: പ്രാരംഭ പ്രവൃത്തി തുടങ്ങി
തലശ്ശേരി: തലശ്ശേരി-മാഹി ബൈപ്പാസിന്റെ പ്രാരംഭ നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. ആദ്യപടിയായി ബൈപാസ് റോഡ് കടന്നുപോകുന്ന വഴികളിലെ കാടുകള്‍ വെട്ടിത്തെളിക്കുകയും ചെറിയ മരങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്തു തുടങ്ങി.
കുണ്ടും കുഴിയുമുള്ള സ്ഥലങ്ങള്‍ നിരപ്പാക്കുന്ന പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്. മുഴപ്പിലങ്ങാട് മുതല്‍ മാഹി വരെയുള്ള സ്ഥലങ്ങളും നേരത്തെ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
മാഹി ഒഴികെയുളള സ്ഥലങ്ങള്‍ 35 വര്‍ഷം മുന്‍പാണ് സ്ഥല ഉടമകള്‍ക്ക് പണം നല്കി ഏറ്റെടുത്തത്. മാഹിയിലെ സ്ഥല ഉടമകള്‍ക്ക് നിലവിലുള്ള ഭൂമി വില നല്‍കുകയും സര്‍ക്കാറും സ്ഥല ഉടമകളും തമ്മിലുള്ള തര്‍ക്കം അവസാനിച്ചതിനെ തുടര്‍ന്നാണ് മാഹി ബൈപ്പാസിന്റെ നിര്‍മാണത്തിന് തുടക്കമായത്. 13 കീലോമീറ്ററാണ് ബൈപ്പാസിന്റെ ദൈര്‍ഘ്യം. പെരുമ്പാവൂര്‍ ആസ്ഥാനമായിട്ടുള്ള നിര്‍മാണ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. റോഡിന്റെ മണ്ണ് പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു. 45 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുന്നത്. റോഡ് കടന്നുപോകുന്ന വഴികളില്‍ രണ്ട് പാലങ്ങള്‍ നിര്‍മിക്കുന്നുണ്ട്.
സമാന്തരമായി ചെറിയ റോഡുകളും നിര്‍മിക്കും. മൂന്നു വര്‍ഷത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കും. തലശ്ശേരി-കോഴിക്കോട് ദേശീയപാതയിലെ ഗതാഗത കുരുക്കിന് ഇതോടെ പരിഹാരമാകും.
മുഴപ്പിലങ്ങാട്, ഇടത്തിലമ്പലം, കൊളശ്ശേരി, ചോനാടം, കുട്ടിമാക്കൂല്‍, പള്ളൂര്‍ പാറാല്‍, മാഹി സ്ഥലങ്ങളിലൂടെയാണ് ബൈപാസ് കടന്നുപോവുക. ബൈപാസ് റോഡ് കടന്നുപോകുന്ന സ്ഥലങ്ങളിലെ വന്മരങ്ങള് അടുത്ത ദിവസങ്ങളില്‍ മുറിച്ചുമാറ്റി ലേലം ചെയ്യുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."