ഇവരുടെ കണ്ണൂര്‍ സ്മാര്‍ട്ടാണ്
കണ്ണൂര്‍: ലൈറ്റ് മെട്രോ, അഴീക്കല്‍ തുറമുഖം, ഫ്‌ളൈ ഓവറുകള്‍... കണ്ണൂരിന്റെ വികസന സ്വപ്‌നം നിരവധിയാണ്. രാജ്യത്ത് 8.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്ന കണ്ണൂരിന്റെ വികസന സാധ്യതകളുമായി മാസ്റ്റര്‍ പ്ലാനാണ് സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ അതുല്‍ രഘുനാഥും അഭിജിത്ത് പ്രേമും ജില്ലാ ശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡലിങ് വിഭാഗത്തില്‍ അവതരിപ്പിച്ചത്.
കേരളത്തില്‍ എറണാകുളം കഴിഞ്ഞാല്‍ കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. വാഹനപ്പെരുപ്പവും ഗതാഗത കുരുക്കും ഇല്ലാതാക്കാന്‍ ബൈപാസുകളുടെയും ഫ്‌ളൈ ഓവറുകളുടെയും വികസനമാണ് പ്രധാന ആകര്‍ഷണം. പുതിയതെരുവില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കും ചൊവ്വ ഭാഗത്തേക്കും ഫ്‌ളൈ ഓവര്‍. ചൊവ്വ, പുതിയതെരു, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മേല്‍പാലവും വിദ്യാര്‍ഥികള്‍ നിര്‍ദേശിക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തലശേരിയിലേക്കും ലൈറ്റ് മെട്രോയാണ് മറ്റൊന്ന്.
അപകട സാധ്യത കണക്കിലെടുത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ഇന്ത്യന്‍ ഓയിലിന്റെ ഇന്ധന സംഭരണ കേന്ദ്രം മാറ്റി കടലിന്റെ പരിസരത്തേക്ക് സ്ഥാപിക്കുന്നതിനും നിര്‍ദേശമുണ്ട്. പ്രായോഗികമല്ലെങ്കിലും കേന്ദ്രീകൃത ഫാക്ടറി മാലിന്യ സംസ്‌കരണവും ഇവര്‍ നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."