HOME
DETAILS
MAL
നിര്‍മല്‍ ചിട്ടി തട്ടിപ്പ്: മുഖ്യ പ്രതിയുമായി മുന്‍ മന്ത്രി വി.എസ് ശിവകുമാറിന് അടുത്തബന്ധം
backup
November 11 2017 | 02:11 AM
തിരുവനന്തപുരം: നിര്‍മല്‍ ചിട്ടി തട്ടിപ്പു കേസിലെ മുഖ്യപ്രതി കെ. നിര്‍മലിന് മുന്‍ മന്ത്രി വി.എസ് ശിവകുമാറുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. വി.എസ് ശിവകുമാറിന്റെ കുടുംബ സ്വത്ത് നിര്‍മലിന്റെ ഭാര്യയുടെ അമ്മയുടെ പേരിലേക്ക് മാറ്റിയെഴുതിയ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
ശിവകുമാറിന്റെ കുടുംബത്തിന്റെ പേരിലുള്ള ഒരേക്കര്‍ മുപ്പത്തിമൂന്ന് സെന്റ് സ്ഥലം 2002 ഒക്ടോബര്‍ ഏഴിനാണ് നിര്‍മലിന്റെ ഭാര്യാ മാതാവായ ചന്ദ്രികാഭായിയുടെ പേരിലേക്ക് മാറ്റിയെഴുതിയത്. പളുകല്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍വച്ചാണ് ഇടപാട് നടന്നിരിക്കുന്നത്. ഈ വസ്തു നിര്‍മലിന്റെ ഭാര്യയായ രേഖയുടെ പേരിലേക്ക് 2009ല്‍ അമ്മ ചന്ദ്രികാഭായി മാറ്റിയെഴുതിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."