വാര്‍ത്ത വാസ്തവവിരുദ്ധം: സി.പി.എം
തലശ്ശേരി: കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്റെ അനുസ്മരണ ചടങ്ങില്‍ പ്രതി സ്വാഗതം പറഞ്ഞുവെന്ന ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധവും തെറ്റിദ്ധാരണജനകവുമാണെന്ന് സി.പി.എം എരഞ്ഞോളി ലോക്കല്‍കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.
സുധീര്‍കുമാറിന്റെ പത്താമത് രക്തസാക്ഷിവാര്‍ഷികദിനമായ നവംബര്‍ അഞ്ചിന് രാവിലെ എരഞ്ഞോളി കൊടക്കളത്തെ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും ചേര്‍ന്നിരുന്നു. ലോക്കല്‍സെക്രട്ടറി കാട്യത്ത് പ്രകാശനാണ് സ്വാഗതം പറഞ്ഞത്. സുധീര്‍കുമാറിന്റെ മകനും ബന്ധുക്കളും പാര്‍ടിപ്രവര്‍ത്തകരും ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തതാണ്.
നവംബര്‍ നാലിന് വാടിയില്‍പീടികയിലും അനുസ്മരണപരിപാടിയുണ്ടായിരുന്നു. കണ്ട്യന്‍ഷീബയാണ് അവിടെ സ്വാഗതം പറഞ്ഞത്.അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ച പത്രങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ലോക്കല്‍ സെക്രട്ടറി കാട്യത്ത് പ്രകാശന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."