കുഞ്ഞിന് പാലൂട്ടിക്കൊണ്ടിരിക്കെ ഗതാഗത ലംഘനമാരോപിച്ച് കാര്‍ കെട്ടി വലിച്ചു; പൊലിസിന് സസ്‌പെന്‍ഷന്‍
മുംബൈ: അമ്മ കുഞ്ഞിന് പാലൂട്ടിക്കൊണ്ട് അകത്തിരിക്കുന്നതിനിടെ കാര്‍ കെട്ടി വലിച്ച പൊലിസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഗതാഗത ലംഘനമാരോപിച്ചാണ് പൊലിസ് കാര്‍ കെട്ടിവലിച്ചത്. മുംബൈ മാലാഡിലെ എസ് വി റോഡില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. ജ്യോതി മെയില്‍ എന്ന സ്ത്രീക്കും ഏഴുമാസം പ്രായമുള്ള കുഞ്ഞിനുമാണ് ഈ ദുരനുഭവമുണ്ടായത്.
സംഭവത്തിന്റെ വീഡിയോ വൈറലാവുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതോടെയാണ് പൊലിസുദ്യോഗസ്ഥനായ ശശാങ്ക് റാണെയ്‌ക്കെതിരെ നടപടിയെടുത്തത്. കഴിഞ്ഞ ദിവസമാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.
കുഞ്ഞിന് പാലു കൊടുക്കുകയാണെന്നും വണ്ടി നിര്‍ത്തണമെന്നും കാറിനുള്ളിലെ സ്ത്രീ വിളിച്ചു പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്ത്രീയുടെ നിലവിളി കേട്ട് വഴിയാത്രക്കാര്‍ പൊലിസിനെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
പൊലിസ് ഒരിക്കല്‍ പോലും തന്നോട് വണ്ടിയില്‍ നിന്ന് പുറത്തിങ്ങാന്‍ ആവശ്യപ്പെല്ലെന്ന് അവര്‍ പറയുന്നു. കുഞ്ഞിന് പാലൂട്ടുകയാണെന്നു പറഞ്ഞത് പറഞ്ഞത് പൊലിസ് ചെവിക്കൊണ്ടില്ലെന്നും ജ്യോതി പറയുന്നു.
കുഞ്ഞിനെ ഡോക്ടറെ കാണിച്ച് മടങ്ങിവരുന്ന വഴിയാണ് തന്നോട് പൊലിസ് ഇങ്ങനെ പെരുമാറിയതെന്ന് സ്ത്രീ പറയുന്നുണ്ട്. നിയമം തെറ്റിച്ച മറ്റ് വാഹനങ്ങളുണ്ടായിട്ടും തന്നോടും കുഞ്ഞിനോടും പൊലിസ് നിര്‍ദ്ദയമായി പെരുമാറുന്നുവെന്ന് സ്ത്രീ പറയുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്.
നോ പാര്‍ക്കിങ് മേഖലയില്‍ കാര്‍ നിര്‍ത്തിയിട്ടതിനാണ് കാര്‍ കെട്ടി വലിച്ചു കൊണ്ടു പോയത്. ചലാന്‍ നല്‍കി പിഴ അടപ്പിക്കാനുള്ള വ്യവസ്ഥ നിലനില്‍ക്കെ പാലൂട്ടുന്ന അമ്മയെയും കുഞ്ഞിനോടും ഇങ്ങനെ പെരുമാറിയത്.
കുട്ടിയുടെയും അമ്മയുടെയും ജീവന് വിലകല്‍പിക്കാത്ത രീതിയില്‍ പൊലിസ് പെരുമാറിയെന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞതിനാലാണ് നടപടിയെന്ന് ജോയിന്റ് കമ്മീഷണര്‍ ഓഫ് പോലീസ് അമിതേഷ് കുമാര്‍ വ്യക്തമാക്കി.
വീഡിയോ എടുത്തയാള്‍ പൊലിസുകാരനെ ശശാങ്ക് റാണെ എന്ന് അഭിസംബോധന ചെയ്യുന്നുണ്ട്. ഇതാണ് തെളിവായി പരിഗണിച്ചത്.
Car was towed by Traffic Police while the women with her 7 years old baby was sitting in the car.
— Muzzammil Hamidani (@MuzzammilAap) November 11, 2017
(Her FB Live)
Yesterday at SV Rd, Malad.@MumbaiPolice plz look into the matter.@PreetiSMenon @aartic02 @neo_pac @tarsemkpahi @Georgekurian4K @RidlrMUM @smart_mumbaikar pic.twitter.com/ZVPtSYYFdM
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."