ഹര്‍ത്താലില്‍ വടകര താലൂക്ക് നിശ്ചലം; മലയോര മേഖലയില്‍ സമാധാനപരം
വടകര/തൊട്ടില്‍പ്പാലം: ലീഗ് പ്രവര്‍ത്തകന്‍ തൂണേരി കണ്ണങ്കൈ കാളിപറമ്പത്ത് അസ്‌ലമിന്റെ വധത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ വടകര താലൂക്ക് നിശ്ചലം. വടകര ടൗണ്‍ മുതല്‍ തൊട്ടില്‍പാലം വരെയും അഴിയൂര്‍ മുതല്‍ മൂരാട് വരെയും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
വ്യാപാരകേന്ദ്രങ്ങളെല്ലാം നിശ്ചലമായിരുന്നു. രാവിലെ തുറന്ന കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. പലയിടത്തും ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയുള്ള ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. ഉള്‍നാടുകളിലേക്ക് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഓടിയില്ല.അതേസമയം, ദേശീയപാതയില്‍ ഇന്നലെ വാഹനങ്ങള്‍ ഓടി. രണ്ടാം ശനിയാഴ്ച അവധിയായതിനാല്‍ സര്‍ക്കാര്‍ ഓഫിസുകളെയും വിദ്യാലയങ്ങളെയും ഹര്‍ത്താല്‍ ബാധിച്ചില്ല.
മലയോര മേഖലയില്‍ ഹര്‍ത്താല്‍ സമാധാനപരമായി രുന്നു. കുറ്റ്യാടി, തൊട്ടില്‍പ്പാലം, മരുതോങ്കര, കായക്കൊടി പഞ്ചായത്തുകളില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."