സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിട്ടില്ല: പി.ജയരാജന്‍
കണ്ണൂര്‍: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍നിന്നും താന്‍ ഇറങ്ങിപ്പോയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. അതേസമയം യോഗത്തില്‍ തനിക്ക് നേരെ വിമര്‍ശനമുണ്ടായെന്ന വാര്‍ത്ത അദ്ദേഹം സ്ഥിരീകരിച്ചു.
മറ്റുള്ള പാര്‍ട്ടികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമാണ് സി.പി.എം. അവിടെ എല്ലാ പ്രവര്‍ത്തകരും വിമര്‍ശനത്തിന് വിധേയരാണ്. എന്നെ സംബന്ധിച്ചിടത്തോളം വളര്‍ത്തിയ പാര്‍ട്ടിക്ക് എന്നെ വിമര്‍ശിക്കാന്‍ അധികാരമുണ്ട്. ആ വിമര്‍ശനത്തില്‍ ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊണ്ടാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതും- ജയരാജന്‍ പറഞ്ഞു.
Also Read I സ്വയം മഹത്വവല്‍ക്കരിക്കുന്നു പി.ജയരാജനെതിരേ സി.പി.എം നടപടിക്ക്
സി.പി.എം കണ്ണൂര്‍ ജില്ലാ ഘടകത്തിന് എന്തെങ്കിലും പ്രത്യേകതകളുണ്ടെന്ന തോന്നലില്ല. പാര്‍ട്ടി തീരുമാനിച്ച കാര്യങ്ങള്‍ തന്നെയാണ് കണ്ണൂരിലും നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിവാദമായ സംഗീത ആല്‍ബം തന്നോട് ചര്‍ച്ച ചെയ്തല്ല ഇറക്കിയതെന്നും ജയരാജന്‍ പറഞ്ഞു.
p jayarajan , kannur, pinarayi vijayan, cpm,
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."