വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; രണ്ടുയാത്രക്കാരെ പിടികൂടി
നെടുമ്പാശ്ശേരി: വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞ രണ്ടുയാത്രക്കാരെ സി.ഐ.എസ്.എഫ് പിടികൂടി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
തൃശ്ശൂര്‍ അരണാട്ടുകര സ്വദേശി ക്ലിന്‍സ് വര്‍ഗീസ്, തിരുവനന്തപുരം സ്വദേശി അജയ് മേനോന് എന്നിവരാണ് പിടിയിലായത്. പിന്നീട് ഇവരെ നെടുമ്പാശ്ശേരി പൊലിസിന് കൈമാറി. ക്ലിന്‍സ് വര്‍ഗീസിനെ പൊലിസ് അറസ്റ്റ് ചെയ്യുകയും അജയ് മേനോനെ താക്കീതുനല്കി വിട്ടയക്കുകയും ചെയ്തു.
സുഹൃത്തുക്കളായ ഇരുവരും ഇന്നലെ ഉച്ചയ്ക്ക് 12.15ന് നെടുമ്പാശ്ശേരിയില്‍ നിന്നു മുംബൈയിലേക്ക് പുറപ്പെടാനിരുന്ന ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ യാത്രചെയ്യാനാണ് എത്തിയിരുന്നത്. ക്ലിന്‍സ് വിമാനത്തിലേക്ക് കയറുന്നതിനിടെ ഫോണില്‍ വിമാനത്തിന്റെ വിഡിയോ പകര്‍ത്തുകയും വിമാനത്തിനകത്തിരുന്ന സുഹൃത്ത് അജയ് മേനോനെ ഫോണില്‍ വിളിച്ച് നമുക്ക് ഈ വിമാനം 'തട്ടിക്കൊണ്ടു പോയാലോ' എന്ന് ചോദിക്കുകയും ചെയ്തു.
ഇതുകേട്ട ഗ്രൗണ്ട് ഹാന്ഡ്ലിങ് ജീവനക്കാര്‍ വിവരം ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഇരുവരെയും കസ്റ്റഡിയിലെടുത്തു.
പരിശോധനകള്‍ക്കുശേഷം ഉച്ചയ്ക്ക് 2.05നാണ് വിമാനം മുംബൈയിലേക്ക് തിരിച്ചത്. വിമാനയാത്ര തടസപ്പെടുത്തിയത്തിനും കൃത്യവിലോഭത്തിനും ക്ലിന്‍സ് വര്‍ഗീസിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."