HOME
DETAILS

കലക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം ഹൈക്കോടതി തള്ളി

  
backup
November 14 2017 | 09:11 AM

thomas-chandi-kerala-heigh-court-plea-rejected-14112017

കൊച്ചി: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടറുടെ  റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. മന്ത്രിക്കും സര്‍ക്കാറിനും എതിരേ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. മന്ത്രി രാജിവയ്ക്കുന്നതാണ് ഉത്തമമെന്നുവരെ ഒരു ഘട്ടത്തില്‍ കോടതി പറഞ്ഞു.

തോമസ് ചാണ്ടിയുടെ ഹരജി പരിഗണിച്ച കോടതി സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മന്ത്രിതന്നെ കോടതിയില്‍ ഹരജി നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നു വ്യക്തമാക്കി. കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യംചെയ്തുള്ള മന്ത്രിയുടെ ഹരജി നിലനില്‍ക്കുമോ എന്നു കോടതി സംശയം പ്രകടിപ്പിച്ച കോടതി മന്ത്രിസഭാ തീരുമാനത്തെ മന്ത്രിക്ക് ചോദ്യം ചെയ്യാനാകുമോയെന്നു ചോദിച്ചു. കലക്ടറുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം നീക്കാനാണ് ആവശ്യമെങ്കില്‍ കലക്ടറെ സമീപിച്ചാല്‍ പോരേ. സര്‍ക്കാറിനേയും ചീഫ് സെക്രട്ടറിയയേയും എതിര്‍കക്ഷിയാക്കി എങ്ങിനെ മന്ത്രിക്കു ഹരജി നല്‍കാനാകുമെന്നും കോടതി ചോദിച്ചു. ലോകത്തൊരിടത്തും ഇങ്ങനെ കേട്ടുകേള്‍വിയില്ലെന്നും കോടതി പറഞ്ഞു.

കോടതിയില്‍ മന്ത്രിക്കെതിരേ നിലപാടെടുത്ത സര്‍ക്കാര്‍ കുട്ടനാട്ടിലെ റിസോര്‍ട്ട് ഭൂമി നികത്തിയതില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇതോടെ കോടതി സര്‍ക്കാറിനെതിരേ തിരിഞ്ഞു. തോമസ് ചാണ്ടിയുടെ ഹരജിയില്‍ സര്‍ക്കാറാണ് എതിര്‍ കക്ഷി. മന്ത്രിക്കു മുഖ്യമന്ത്രിയിലും സര്‍ക്കാറിലും വിശ്വാസം നഷ്ടപ്പെട്ടു. സര്‍ക്കാറിനു കൂട്ടുത്തരവാദിത്വമില്ലേയെന്നും ഹരജി തള്ളിക്കൊണ്ടു കോടതി ചോദിച്ചു.

ഹരജി പിന്‍വലിക്കുന്നുണ്ടോ എന്നു മന്ത്രിയുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു. എന്നാല്‍ ഇല്ലെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. ഇതോടെ കോടതി വീണ്ടും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ദന്തഗോപുരത്തില്‍നിന്നു മന്ത്രി ഇറങ്ങിവരണമെന്നു കോടതി പറഞ്ഞു. സാധാരണക്കാരനെ പോലെ നിയമത്തെ മാനിച്ച് പ്രവര്‍ത്തിക്കണം. കോടതിയെ സമീപിച്ചു തല്‍സ്ഥാനത്തു തുടരാനാണ് മന്ത്രി ശ്രമിക്കുന്നത്. ഇതു മന്ത്രിക്ക് അയോഗ്യത കല്‍പിക്കാന്‍ മതിയായ കാരണമാണ്. മന്ത്രിക്കെതിരെ സര്‍ക്കാരിനു നിലപാടെടുക്കാനാകുമോ എന്നും കോടതി വിമര്‍ശിച്ചു.

 

thomas chandi, kerala high court, ncp, peethambaran master, congress, vivek thankha, alappuzha collector, 

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 days ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 days ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 days ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  2 days ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 days ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 days ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 days ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago