മൂല്യവര്‍ധിത നികുതിയില്‍ നിന്ന് അന്താരാഷ്ട്ര വിമാന ടിക്കറ്റുക്കളെ ഒഴിവാക്കിയതായി അതോറിറ്റി വൃത്തങ്ങള്‍
ജിദ്ദ: അടുത്ത വര്‍ഷം മുതല്‍ സഊദിയില്‍ നടപ്പാക്കുന്ന മൂല്യവര്‍ധിത നികുതിയില്‍ നിന്ന് അന്താരാഷ്ട്ര വിമാന ടിക്കറ്റുക്കളെ ഒഴിവാക്കിയതായി സക്കാത്ത് നികുതി അതോറിറ്റി അറിയിച്ചു. അന്താരാഷ്ട്ര ചരക്ക് ഗതാഗതം, പാസഞ്ചര്‍ സര്‍വീസ്. അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍, സീറ്റ് ബുക്കിങ്, അധിക ലഗേജിനുള്ള ഫീസ് എന്നിവക്കും വാറ്റ് ബാധകമായിരിക്കില്ല. അതേ സമയം ആഭ്യന്തര ടിക്കറ്റ് നിരക്കുകള്‍ക്ക് വാറ്റ് ബാധകമായിരിക്കുമെന്നും അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ആഭ്യന്തര ടിക്കറ്റ് നിരക്കുകള്‍ ഉയരും.
ജനുവരി മുതലാണ് സഊദിയില്‍ അഞ്ചു ശതമാനം വാറ്റ് നിലവില്‍ വരുന്നത്. റെമിറ്റന്‍സ് ഫീസ് അടക്കം ബാങ്കുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് സേവനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി ബാധകമായിരിക്കും. റെമിറ്റന്‍സ് തുകക്ക് വാറ്റ് ബാധകമല്ല. റെമിറ്റന്‍സ് ഫീസിനുള്ള അഞ്ചു ശതമാനം വാറ്റ് ഉപയോക്താവാണ് വഹിക്കേണ്ടത്. അതേ സമയം വായ്പകള്‍ക്കുള്ള പലിശ, വായ്പ, കാഷ് ഇടപാടുകള്‍, ബോണ്ട് ഇടപാടുകള്‍, കറന്റ് അക്കൗണ്ട് , സേവിങ് അക്കൗണ്ട് എന്നിവ അടക്കമുള്ള ബാങ്കിങ് സേവനങ്ങള്‍ക്ക് വാറ്റ് ബാധകമല്ല.
ഇതിനു പുറമെ സ്വകാര്യ സ്‌കൂളുകളിലെ ടേം ഫീസിന് അടുത്ത വര്‍ഷമാദ്യം അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി ബാധകമായിരിക്കും. ശമ്പളത്തിനും പാര്‍പ്പിട ആവശ്യത്തിനുള്ള കെട്ടിടങ്ങളുടെ വാടകക്കും വാറ്റ് ബാധകമായിരിക്കില്ലെന്നും സക്കാത്ത് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് വാടകക്ക് നല്‍കുന്ന കെട്ടിടങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി അടയ്‌ക്കേണ്ടിവരും.
അതേ സമയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് വാറ്റ് ഈടാക്കുന്നതിന് ഒരു സ്ഥാപനത്തിനും അവകാശമില്ലെന്നും ഏതെങ്കിലും സ്ഥാപനം ഉപയോക്താക്കളില്‍ നിന്ന് വാറ്റ് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും വാണിജ്യ നിക്ഷേപ മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."