HOME
DETAILS

സിഡ്‌കോ മുന്‍ എം.ഡി സജി ബഷീറിന്റെ നിയമനഫയല്‍ സെക്രട്ടറിയേറ്റില്‍ നിന്ന് അപ്രത്യക്ഷമായി

  
backup
November 19 2017 | 21:11 PM

%e0%b4%b8%e0%b4%bf%e0%b4%a1%e0%b5%8d%e2%80%8c%e0%b4%95%e0%b5%8b-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82-%e0%b4%a1%e0%b4%bf-%e0%b4%b8%e0%b4%9c%e0%b4%bf-%e0%b4%ac%e0%b4%b7-2

തിരുവനന്തപുരം: നിരവധി വിജിലന്‍സ് കേസുകളില്‍ പ്രതിയും സിഡ്‌കോയുടെ മുന്‍ എം.ഡിയുമായ സജി ബഷീറിന്റെ നിയമന ഫയല്‍ സെക്രട്ടറിയേറ്റിലെ വ്യവസായ വകുപ്പില്‍ നിന്നും അപ്രത്യക്ഷമായി. വിവരാവകാശ നിയമ പ്രകാരം വ്യവസായ വകുപ്പ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2003ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീറാണ് കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വല്‍ ആന്റ് റിപ്രോഗ്രാഫിക് സെന്റര്‍ ഡെപ്യൂട്ടി മാനേജരായി സജി ബഷീറിനെ നിയമിക്കുന്നത്. 2006 ഓഗസ്റ്റ് 19ന് സജി ബഷീറിനെ അവിടെ എം.ഡിയായി നിയമിച്ചു. തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ 2007 ഫെബ്രുവരി 21ന് അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന എളമരം ഖരീം സജി ബഷീറിനെ സിഡ്‌കോ എം.ഡിയായി കരാര്‍ വ്യവസ്ഥയില്‍ നിയമിച്ചു. പിന്നീട് എം.ഡി സ്ഥാനത്തെ പ്രകടനം പരിഗണിച്ച് സജി ബഷീറിനെ എളമരം ഖരീം സിഡ്‌കോയുടെ സ്ഥിരം എം.ഡി ആക്കി. തുടര്‍ന്ന് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ എല്ലാവരെയും മാറ്റിയിട്ടും സജി ബഷീറിനെ മാത്രം തൊട്ടില്ല. ഒന്‍പത് വര്‍ഷം സിഡ്‌കോയില്‍ എം.ഡിയായി തുടര്‍ന്നു.
2016 ജൂലൈയ്ക്ക് ശേഷം വിജിലന്‍സില്‍ സജി ബഷീറിനെതിരെ 12 പരാതികളാണ് ലഭിച്ചത്. സിഡ്‌കോയില്‍ ചട്ടം ലംഘിച്ച് ജീവനക്കാരുടെ അനധികൃത നിയമനം, മേനംകുളത്ത് ടെലികോം സിറ്റി പദ്ധതി പ്രദേശത്ത് നിന്നുള്ള മണ്ണെടുപ്പിലെ ക്രമക്കേട്, ഒലവക്കോട് സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഷെഡ്ഡുകള്‍ അലോട്ട് ചെയ്തതിലും, വാടക പിരിച്ചതിലുമുള്ള ക്രമക്കേട്, സ്വത്ത് സമ്പാദനം, ഒല്ലൂരിലെ സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ഭൂമി കൈമാറ്റത്തിലെ ക്രമക്കേട്, തൃശൂര്‍ കല്ലേറ്റുംകരയിലെ സിഡ്‌കോ വ്യവസായ എസ്റ്റേറ്റില്‍ പ്ലോട്ടുകള്‍ അനുവദിച്ചതിലെ ക്രമക്കേട്, മലപ്പുറത്ത് വള്ളിക്കുന്നിലെ ടൂറിസം പദ്ധതി ക്രമക്കേട്, സിഡ്‌കോയ്ക്ക് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ വ്യാജ ക്വട്ടേഷനുകള്‍ തയാറാക്കി, ഓഫീസ് സീല്‍, ബ്ലാങ്ക് ലെറ്റര്‍ ഹെഡുകള്‍ എന്നിവ അനധികൃതമായി കൈവശംവച്ചു തുടങ്ങിയ കേസുകളിലാണ് ഇയാള്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നത്. കൂടാതെ സിഡ്‌കോയുടെ പേരില്‍ കുവൈറ്റ് രാജകുടുംബത്തിനെ തന്നെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കിയെന്ന മറ്റൊരു പരാതിയും ഇയാളുടെ പേരിലുണ്ട്. അന്വേഷണം പൂര്‍ത്തിയാകാത്തതുകൊണ്ട് കുറ്റപത്രവും സമര്‍പ്പിച്ചിട്ടില്ല.
ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ കുവൈറ്റ് രാജകുടുംബം അന്നത്തെ വ്യവസായ മന്ത്രി ഇ.പി ജയരാജന് നേരിട്ടു പരാതി നല്‍കി. തുടര്‍ന്ന് സിഡ്‌കോയില്‍ നിന്നു സജി ബഷീറിനെ മാറ്റി കെ.എസ്.ഐ.ഇയില്‍ നിയമിച്ചു. നിയമസഭയില്‍ ചോദ്യം വന്നപ്പോള്‍ അവിടെ ഇ.പി ജയരാജന്‍ സജി ബഷീറിന്റെ അഴിമതിക്കഥകളും, പരാതികളും നിരത്തി. തുടര്‍ന്ന് കെ.എസ്.ഐ.ഇയിലും നിയമനങ്ങളിലും കരാര്‍ ജീവനക്കാരെ എടുക്കുന്നതിലും വന്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇ.പി ജയരാജന്‍ സജി ബഷീറിനെ പുറത്താക്കി.
അതേ സമയം, സ്ഥിരംനിയമന ഉത്തരവ് ചൂണ്ടിക്കാട്ടി വീണ്ടും സിഡ്‌കോയില്‍ പ്രവേശിക്കാന്‍ സജി നീക്കം നടത്തുന്നതായും സൂചനയുണ്ട്. ഇതിനായി മുന്‍ വ്യവസായ മന്ത്രിമാര്‍, രാജ്യസഭാ എം.പി എന്നിവരാണ് ചരട് വലിക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന് സജി ബഷീറിനെ സിഡ്‌കോ എം.ഡിയായി നിയമിക്കുന്നതില്‍ താല്‍പര്യമുണ്ടെന്നും അറിയുന്നു. ഇതിനിടയിലാണ് നിയമന ഫയല്‍ തന്നെ അപ്രത്യക്ഷമായത്.
ഫയല്‍ അപ്രത്യക്ഷമാകാന്‍ കാരണം
പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്ഥിരമായി എം.ഡി യെ നിയമിക്കുന്ന പതിവില്ല. ആരോപണവിധേയനായ ആളെ സ്ഥിരമായി നിയമിച്ചതിന്റെ കാരണം അറിയണമെങ്കില്‍ നിയമന ഫയല്‍ കാണേണ്ടതുണ്ട്. സജി ബഷീറിനെ സ്ഥിരമായി നിയമിച്ചതിന് പിന്നിലെ കാരണം നിയമന ഫയലില്‍ നിന്നേ വ്യക്തമാകൂ. ഇതിനുവേണ്ടി വിവരാവകാശ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് ഫയല്‍ കാണാനില്ലെന്ന വിവരം പുറത്തുവന്നത്. വകുപ്പില്‍ ഫയല്‍ കണ്ടെത്താനായില്ലെന്നും മറ്റു വകുപ്പുകളില്‍ അന്വേഷിച്ചിട്ടുണ്ടെന്നുമായിരുന്നു വ്യവസായ വകുപ്പ് നല്‍കിയ മറുപടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago