ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമെന്ന് യു.ഐ.ഡി.എ.ഐ
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് യുനീക്ക് ഐഡന്റിറ്റി അതോറിറ്റി(യു.ഐ.ഡി.എ.ഐ). ആധാര്‍ നമ്പര്‍ എന്നത് രഹസ്യ നമ്പര്‍ അല്ലെന്നും ഇത് അംഗീകാരമുള്ള ഏജന്‍സികളുമായി പങ്കുവയ്ക്കുന്നതില്‍ അപാകതയില്ലെന്നും അതോറിറ്റി വ്യക്തമാക്കി. സര്‍ക്കാരിന്റെ സേവനങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതോറിറ്റിയില്‍ നിന്ന് ഒരു തരത്തിലും വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല. സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ വഴി ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്.
ആധാര്‍ വിവരങ്ങള്‍ ചോരാനുള്ള ഒരു സാധ്യതയും ഇല്ല. അത്രയും സുരക്ഷിതമായിട്ടാണ് അത് തയാറാക്കിയിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും 210 വെബ്സൈറ്റുകള്‍ ചോര്‍ന്നുവെന്നായിരുന്നു നേരത്തെ വാര്‍ത്ത വന്നിരുന്നത്.
വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട സൈറ്റുകളാണ് പ്രധാനമായും ചോര്ന്നിരുന്നതെന്നും ഇതുവഴി വിദ്യാര്‍ഥികളുടെ പേര്, വിലാസം മറ്റ് വിവരങ്ങള്‍ എന്നിവ എല്ലാവര്ക്കും ലഭ്യമായെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."