കായംകുളത്ത് വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു
കായംകുളം:കായംകുളത്ത് വ്യാപാര സ്ഥാപനത്തിനു നേരെ ആക്രമണം. നിരവധി വാഹനങ്ങളുടെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു. കായംകുളം എരുവയില്‍ പ്രവര്‍ത്തിക്കുന്ന ബീന ഹാര്‍ഡ്‌വെയേഴ്‌സ് എന്ന സ്ഥാപനത്തിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ആക്രമണം നടന്നത്.
കൂടാതെ ഓഫിസിന് നേരെയും ആക്രമണം ഉണ്ടായി ഓഫിസിന്റെ മുന്‍വശത്തെ ഗ്ലാസുകളും അടിച്ചു തകര്‍ത്തിട്ടുണ്ട്. ലോഡുമായി വന്ന ചരക്ക് ലോറി അകത്ത് കടന്ന ശേഷം ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
നാലു കാറുകളും രണ്ടു സ്‌കൂട്ടറും ഒരു എയ്‌സുമാണ് അക്രമികള്‍ തകര്‍ത്തത.് ഇത് തടയാന്‍ എത്തിയ സെക്യൂരിറ്റി ജീവനക്കാരനെ സംഘം ഭീഷണിപ്പെടുത്തി.അക്രമം നടത്തിയവരുടെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട.്
ഈ ദൃശ്യങ്ങള്‍ പിന്നീട് കടയുടമ പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്ഥാപനത്തില്‍ പിരിവിനെത്തിയെന്നും തുക കുറഞ്ഞെന്ന് പറഞ്ഞ് ഇവര്‍ പിരിവ് കൈപ്പറ്റിയില്ലെന്നും ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കടയുടമ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അക്രമത്തില്‍ പ്രതിഷേധിച്ചു വ്യാപാരിവ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നാളെ കായംകുളം നഗരത്തില്‍ കടകമ്പോളങ്ങള്‍ അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടിക്കൂടണമെന്നാവശ്യപ്പെട്ടു വ്യാപാരികള്‍ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."