HOME
DETAILS

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: വൈദികനടക്കം അഞ്ചു പേര്‍ അറസ്റ്റില്‍

  
backup
November 22 2017 | 01:11 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a8%e0%b4%82-8

അടിമാലി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ വൈദികനും ആശുപത്രി ഉടമയുമടക്കം അഞ്ചു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ആലുവ പൊലിസ് സ്റ്റേഷന് സമീപം താമസിക്കുന്ന പറമ്പില്‍ വീട്ടില്‍ ഫാ. നോബി പോള്‍(41), അടിമാലി ഇരുമ്പുപാലത്ത് സ്വകാര്യ ആശുപത്രി നടത്തുന്ന ഇരുമ്പുപാലം കീപ്പുറത്ത് അഷ്‌റഫ്(42), കൊന്നത്തടി മങ്കുവ തെള്ളിത്തോട് ചേലമലയില്‍ ബിജു കുര്യാക്കോസ്(44), തോപ്രാംകുടി മുളപ്പുറം വീട്ടില്‍ ബിനു പോള്‍(35), കൊന്നത്തടി കമ്പിളികണ്ടം കാലാനിക്കല്‍ അരുണ്‍ സോമന്‍(34) എന്നിവരെയാണ് അടിമാലി സി.ഐ. പി.കെ.സോമന്‍, എസ്.ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 119 പേരില്‍ നിന്ന് 1.5 കോടിയാണ് ഇവര്‍ തട്ടിയെടുത്തത്. സംഘത്തില്‍ ഉള്‍പ്പെട്ട നാലു പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ക്കെതിരേ കൂടുതല്‍പേര്‍ പരാതിയുമായി എത്തുന്നുണ്ടെന്ന് പൊലിസ് പറഞ്ഞു.
കാനഡ, മക്കാവു, ആസ്‌ത്രേലിയ, ക്യുബക് തുടങ്ങിയ രാഷ്ട്രങ്ങളില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 50000 രൂപ മുതല്‍ ആറു ലക്ഷം രൂപവരെയാണ് ഇവര്‍ വാങ്ങിയത്. മണ്ണാര്‍ക്കാട് മണിയോടപ്പറമ്പില്‍ ജിഷ്ണു വിജയന്‍, അടിമാലി മച്ചിപ്ലാവ് കൂത്തമറ്റം ബേസില്‍, മച്ചിപ്ലാവ് ഒറവലക്കുടി എന്‍സ് എന്നിവരുടെ പരാതിയിലാണ് ഇവര്‍ അറസ്റ്റിലായത്. ജിഷ്ണുവിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലുള്ള അഞ്ചു പേര്‍ കാനഡയില്‍ 60 ദിവസത്തെ ദുരിതജീവിതത്തിന് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് തിരിച്ചെത്തിയത്. ഇതില്‍ ജിഷ്ണുമാത്രമാണ് അടിമാലി പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെയാണ്. അടിമാലി ലൈബ്രറി റോഡില്‍ 2016 ജനുവരിയില്‍ അക്‌സാന്‍ അലൈന്‍സ് എന്ന പേരില്‍ വിദേശത്ത് റിക്രൂട്ടിങ് നടത്തുന്ന സ്ഥാപനം തുടങ്ങി. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോണഫൈഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ ശാഖ എന്ന നിലയിലാണ് ഈ സ്ഥാപനം തുടങ്ങിയത്. പിടിയിലായ ഫാ.നോബി പോളും അഷ്‌റഫുമാണ് ഈ ഓഫിസ് നിയന്ത്രിച്ചിരുന്നത്. ബോണഫൈഡ് ട്രസ്റ്റുമായി ബന്ധമുള്ളത് ഫാ.നോബി പോളിനാണ്. ഈ ഓഫിസ് തുറന്നതോടെ ഫാദര്‍ അടിമാലിയിലേക്ക് താമസം മാറ്റുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago