HOME
DETAILS
MAL
നടിക്കെതിരായ അതിക്രമം: കുറ്റപത്രം ഇന്ന് ഉച്ചയോടെ സമര്‍പ്പിക്കും
backup
November 22 2017 | 04:11 AM
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. നടന് ദിലീപ് എട്ടാം പ്രതിയാക്കും. ആദ്യ കുറ്റപത്രത്തിന് അനുബന്ധമായി ഗൂഢാലോചന കേസിലെ കുറ്റപത്രമാണ് ഇന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ലീന റിയാസ് മുന്‍പാകെ അന്വേഷണ സംഘം സമര്‍പ്പിക്കുക.
ഗൂഢാലോചന കേസില്‍ ദിലീപും, പള്‍സര്‍ സുനി എന്ന സുനില്‍കുമാറും മാത്രമാണ് പ്രതികള്‍. സിനിമ മേഖലയില്‍ നിന്നുള്ളവരുടേതടക്കം, മുന്നൂറിലധികം സാക്ഷിമൊഴികളുള്ള കുറ്റപത്രത്തോടൊപ്പം ഫോണ്വിളികളുടേതടക്കം 450 ലധികം രേഖകളും പൊലിസ് കോടതിയില്‍ സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."