ചിഹ്നത്തിനായി സുപ്രിം കോടതിയെ സമീപിക്കും: ദിനകരന്
ചെന്നൈ: രണ്ടില ചിഹ്നത്തിനുമേല്‍ അവകാശവാദവുമായി ശശികല പക്ഷം നീക്കം തുടങ്ങി. തെരഞ്ഞെടുപ്പ് കമ്മിഷന് ഒ.പി.എസ്-ഇ.പി.എസ് പക്ഷത്തിന് ചിഹ്നം അനുവദിച്ചത് ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിക്കുമെന്ന് ശശികല പക്ഷം നേതാവ് ടി.ടി.വി ദിനകരന് അറിയിച്ചു.
രണ്ടില ചിഹ്നം ഒ.പി.എസ്-ഇ.പി.എസ് പക്ഷത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷന് നടപടി നീതീകരിക്കാന്‍ കഴിയുന്നതല്ല. നിഷ്പക്ഷമായിട്ടല്ല കമ്മിഷന്റെ നടപടി. അതുകൊണ്ടുതന്നെ കമ്മിഷനില്‍ നിന്ന് ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചാല്‍ സുപ്രിം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം ഇന്നലെ ചെന്നൈയില്‍ വ്യക്തമാക്കി.
ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദമുണ്ടായതായി സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പനീര്‍ശെല്‍വം പാര്‍ട്ടി വിട്ട സാഹചര്യത്തിലായിരുന്നു ചിഹ്നത്തിന് അവകാശവാദവുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നത്. ഈ അപേക്ഷ നല്കുമ്പോള് അദ്ദേഹത്തിനൊപ്പം വളരെകുറഞ്ഞ ജനപ്രതിനിധികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ അപേക്ഷയിന്മേല് മറ്റൊരു നടപടിയും ഉണ്ടാകാതിരിക്കേ ഇപ്പോള്‍ വന്നിരിക്കുന്ന കമ്മിഷന് ഉത്തരവിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നത് വ്യക്തമാണെന്നും ദിനകരന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."