രാഷ്ട്രീയത്തിലിറങ്ങേണ്ടതില്ലെന്ന് ഭാര്യയുടെ തീരുമാനമെന്ന് രഘുറാം രാജന്
ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്ന് വ്യക്തമാക്കി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. ഇപ്പോള്‍ ചെയ്യുന്ന അധ്യാപക ജോലിയില്‍ പൂര്‍ണ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തപ്പോള്‍ അത് സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ അദ്ദേഹം തയാറായില്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടെന്ന തീരുമാനം ഭാര്യയുടേതായിരുന്നു. അത് താന്‍ അംഗീകരിച്ചുവെന്നുമാത്രം-രഘുറാം രാജന് പറഞ്ഞു.
അധ്യാപക ജോലിയില്‍ സംതൃപ്തനാണെന്ന് പറഞ്ഞ അദ്ദേഹം, തന്റെ ബുദ്ധി മണിക്കൂറുകളോളം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് തനിക്ക് വലിയ സന്തോഷമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ടൈംസ് ലിറ്റ്ഫെസ്റ്റില്‍ സംസാരിക്കുകയാരുന്നു രഘുറാം രാജന്.
രാഷ്ട്രീയത്തിലേക്ക് വരാന്‍ ഒട്ടും താല്പര്യമില്ല. ഇക്കാര്യത്തില്‍ ഭാര്യ വ്യക്തമായ രീതിയില്‍ തന്നെയാണ് തനിക്ക് മാര്‍ഗനിര്‍ദേശം നല്‍കിയത്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലേക്കുണ്ടോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല.
ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നിന്ന് അദ്ദേഹത്തിന് രാജ്യസഭയിലേക്ക് സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. അവരുടെ നിര്‍ദേശം അദ്ദേഹം നിരസിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."