HOME
DETAILS

നാടുകാണി ചുരത്തിലെ മഖാം പൊളിച്ചതുമായി ബന്ധപ്പെട്ട് പ്രമുഖര്‍ പ്രതികരിക്കുന്നു

  
backup
November 28 2017 | 23:11 PM

nadukani-maqam-destroy-replied-spm-articles


ഇതു സലഫീ ഫാസിസം

ഉമര്‍ ഫൈസി മുക്കം (സമസ്ത)
മഹാന്മാരുടെ ഖബറുകള്‍ പൊളിക്കുകയും പാരമ്പര്യ അടയാളങ്ങള്‍ തച്ചുതകര്‍ക്കുകയും ചെയ്യുക എന്നത് വഹാബി സ്വാധീനമുള്ളിടത്തെല്ലാം വര്‍ഷങ്ങളായി നടന്നുവരുന്നതാണ്. വിവിധ രാജ്യങ്ങളില്‍ ഇവരുടെ ഈ ക്രൂര ചെയ്തികള്‍ നടക്കുന്നുണ്ട്. നിരവധി പണ്ഡിതന്മാരുടേയും മഹത്മാക്കളുടേയും ഖബറുകള്‍ ഇവര്‍ ഇതിനോടകം തകര്‍ത്തിട്ടുണ്ട്. മക്കയിലെ ബഹുദൈവാരാധകരുടെ ബിംബങ്ങളെ തകര്‍ക്കാന്‍ പ്രവാചകന്‍ പറഞ്ഞതിനെ ദുര്‍വ്യാഖ്യാനിച്ചാണ് ഇവര്‍ ഈ ക്രൂര കൃത്യം ചെയ്യുന്നത്.
മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് സഊദി രാജാവുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ നിരവധി പണ്ഡിത്മാരെ തന്നെ അവര്‍ കൊന്നൊടുക്കിയിട്ടുണ്ട്. മക്കയിലേയും മദീനയിലേയും ചരിത്രാടയാളങ്ങളെ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് സലഫി പ്രസ്ഥാനത്തിന്റെ തുടക്കം. സലഫി സ്വാധീനം സൗദിയില്‍ വികസിച്ചത് ഈ രീതിയിലാണ്. എന്നാല്‍, വഹാബി ആശയധാര പിന്തുടരുന്ന ഐ.എസിന്റെ പ്രവൃത്തികളില്‍ സൗദി ഭരണകൂടവും ഞെട്ടിയിരിക്കുകയാണ്.
ലോക വ്യാപകമായുള്ള ഈ വഹാബി ഫാസിസ്റ്റ് രീതി കേരളത്തിലേക്കു വ്യാപിപ്പിച്ചിരിക്കുകയാണ്. നാടുകാണിയിലെ മഖാം പൊളിച്ചതുമായി ബന്ധപ്പെട്ടു പിടിയിലായത് മുജാഹിദ് വിസ്ഡം ഗ്രൂപ്പ് പ്രവര്‍ത്തകരാണ്. കേരളത്തില്‍ ഏറ്റവും തീവ്ര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സലഫി സംഘടനയാണിത്. മറ്റു മുജാഹിദ് സംഘടനകള്‍ ഇതുവരെ മഖ്ബറ പൊളിച്ചതിനെ എതിര്‍ത്ത് ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. മാസങ്ങള്‍ക്കു മുന്‍പേ കണ്ണിയത്ത് ഉസ്താദിന്റെ മഖ്ബറയും തകര്‍ക്കാന്‍ ശ്രമമുണ്ടായിരുന്നു. ഇതിനു പിന്നിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇത്തരം പ്രവൃത്തികള്‍ക്കെതിരേ കടുത്ത നടപടികളാണ് ആവശ്യം. പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതോടൊപ്പം ഈ നിലപാടുകളിലേക്ക് ചില യുവാക്കളെങ്കിലും എത്തിപ്പെടുന്നതിനെ കുറിച്ച് അന്വേഷിക്കേണ്ടിയിരിക്കുന്നു.

ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളി

അഡ്വ. യു.എ ലത്തീഫ് (മുസ്‌ലിം ലീഗ്)
നാടുകാണി മഖാം പൊളിച്ച സാമൂഹിക ദ്രോഹികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. പൊലിസിന്റെ ഭാഗത്തുനിന്നോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ വീഴ്ച ഉണ്ടാവരുത്. ഏതാശയവും പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഇവിടത്തെ പൗരന്മാര്‍ക്ക് നല്‍കുന്നുണ്ട്. ഹീനമായ മാര്‍ഗത്തിലൂടെ അതിനെ നേരിടുന്നതു ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയാണ്. ആശയങ്ങളെ നേരിടേണ്ടത് കായികമായല്ല. ആശയപരമായി ദരിദ്രരാവുമ്പോഴാണ് കായികമായി നേരിടേണ്ടിവരുന്നത്. ഇതു കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്.


നിലപാടുകള്‍ സംവാദാത്മകമാവണം

ശൈഖ് മുഹമ്മദ് കാരക്കുന്ന്
(ജമാഅത്തെ ഇസ്്‌ലാമി)
ജനാധിപത്യപരവും സംവാദാത്മകവുമായ നിലപാടാണ് ഏത് ആശയത്തിലും ആദര്‍ശത്തിലും സ്വീകരിക്കേണ്ടത്. അക്രമത്തിന്റേയും ആയുധ പ്രയോഗത്തിന്റേയും മാര്‍ഗം ആരോടും സ്വീകരിക്കുന്നത് ശരിയല്ല. അതു മുസ്‌ലിംകള്‍ക്കിടയിലുള്ള ആഭ്യന്തര പ്രശ്‌നമായിരുന്നാലും സഹോദരസമുദായങ്ങളുമായുള്ള പ്രശ്‌നമായിരുന്നാലും സ്വീകരിക്കേണ്ടത് ജനാധിപത്യപരമായ നിലപാടാണ്.


സൗഹാര്‍ദത്തിന് തുരങ്കം വയ്ക്കരുത്

വി.വി പ്രകാശ് (ഡി.സി.സി പ്രസിഡന്റ് മലപ്പുറം)
നാടുകാണി ചുരത്തില്‍ തകര്‍ക്കപ്പെട്ട മഖ്ബറ ഞാനുള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ചതാണ്. പ്രശ്‌നം വളരെ ഗൗരവമുള്ളതാണ്. പരസ്പര സൗഹാര്‍ദത്തോടെ ഒരുമിച്ചു നീങ്ങുന്ന സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ പല തെറ്റിദ്ധാരണകള്‍ക്കും വഴിയൊരുക്കും. മുമ്പും അക്രമങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ പൊലിസ് ഇവിടെ കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതായിരുന്നു. മുഴുവന്‍ പ്രതികളെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് ജനങ്ങളുടെ സംശയം ദൂരീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.


അന്യന്റെ വിശ്വാസങ്ങളെ ആദരിക്കണം

എന്‍ജിനീയര്‍ പി മമ്മദ് കോയ (എം.എസ്.എസ്)
ഓരോരുത്തര്‍ക്കും അവര്‍ക്കനുസരിച്ചുള്ള വിശ്വാസങ്ങളും ആചാരങ്ങളും പുലര്‍ത്തിക്കൊണ്ടുപോവാന്‍ ആവശ്യമായ സാഹചര്യം ഇപ്പോഴുണ്ട്. അന്യന്റെ വിശ്വാസങ്ങളെ ആദരിക്കുക എന്നതാണ് പ്രധാനം. അതിനെതിരേ കായികമായി പ്രതികരിക്കേണ്ട സാഹചര്യമില്ല. അര്‍ധരാത്രിയില്‍ വന്നു നാടുകാണി മഖാം പൊളിച്ചത് അപലപിക്കേണ്ടതു തന്നെയാണ്. ഓരോ ആളുകളും ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും അവരുടെ വിശ്വാസപ്രകാരമാണ്. മഖാമില്‍ പോവുന്ന ആളുകള്‍ ചെയ്യുന്നത് അവരുടെ ശരിയാണ്. ഒരു കാര്യത്തിലും തീവ്രത നല്ലതല്ല. അത് ഇസ്‌ലാം അനുവദിക്കുന്ന കാര്യവുമല്ല. ശഹാദത്തുകലിമ വിശ്വസിക്കുകയും കഅ്ബയെ ഖിബലയായി സ്വീകരിക്കുകയും ദൈവനാമത്തില്‍ അറുത്തതിനെ ഭക്ഷിക്കുകയും ചെയ്യുന്നവരെല്ലാം വിശ്വാസികളാണ്. വിളക്കു കത്തിക്കുന്നതു പോലെയുള്ള വിഷയങ്ങളിലുള്ളതും ഇതു തന്നെയാണ്. കൊടുങ്ങല്ലൂര്‍ പള്ളിയില്‍ വിളക്കു കത്തിക്കുന്നുണ്ട്. എം.എസ്.എസിന്റെ നിലപാടും അതു തന്നെയാണ്. കോഴിക്കോട് ഞങ്ങള്‍ മൂന്നു പള്ളികള്‍ നടത്തുന്നുണ്ട്. കോഴിക്കോട് സെന്ററിലുള്ള പള്ളി മുജാഹിദ് ജമാഅത്ത് വിഭാഗമാണ് നടത്തുന്നത്. വെങ്ങളത്തെ ഒരു പള്ളി നടത്തുന്നത് സമസ്തയാണ്. പിസി പാലത്ത് എ.പി സുന്നി വിഭാഗമാണ് നടത്തുന്നത്. എല്ലാവരേയും ഒരു പ്ലാറ്റ് ഫോമില്‍ കൊണ്ടുവരണമെന്നും പൊതു പ്രശ്‌നങ്ങളില്‍ ഒന്നിക്കണമെന്നുമാണ് ഞങ്ങളുടെ നിലപാട്.

വംശീയവാദികള്‍ സാംസ്‌കാരിക പാരമ്പര്യങ്ങളെ ഭയപ്പെടുന്നു

കെ.ടി കുഞ്ഞിക്കണ്ണന്‍ (സി.പി.എം)
ലോകത്ത് എല്ലായിടത്തും എല്ലാ മതവംശീയ തീവ്രവാദികളും ചരിത്രത്തേയും പാരമ്പര്യത്തേയും അതിന്റെ ഭാഗമായ സാംസ്‌കാരിക പാരമ്പര്യങ്ങളേയും ഭയപ്പെടുന്നവരാണ്. അഫ്ഗാനിസ്താനില്‍ താലിബാനിസ്റ്റുകളും ഇറാഖില്‍ ഐ.എസും ചരിത്ര സ്മാരകങ്ങളെയും അനഭിമതമെന്നു കരുതുന്ന ആരാധനാലയങ്ങളേയും തകര്‍ക്കുന്ന ഹീനമായ അനുഭവം നമ്മുടെ മുന്നിലുണ്ട്. അതിനു സമാനവും അപലപനീയവുമായ സംഭവമാണ് നാടുകാണി ചുരത്തിലെ മഖ്ബറ തകര്‍ത്ത സംഭവം. ഐ.എസിന്റെ വിദൂര സ്വാധീനമുള്ള ആളുകളാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്.
ചരിത്രത്തെയും സംസ്‌കാരത്തെയും വിലമതിച്ചു കാണുന്നവര്‍ ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago