HOME
DETAILS
MAL
ഒളിച്ചോടി പോയതിന് ശിക്ഷയായി പിതാവും സഹോദരനും യുവതിയെ ബലാത്സംഗം ചെയ്തു
backup
November 29 2017 | 04:11 AM
മുസഫര്‍നഗര്‍: ദുരഭിമാനക്കൊലക്കു ശേഷം രാജ്യത്ത് ദുരഭിമാന ബലാത്സംഗവും!. കൂട്ടുകാരനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ പിതാവും സഹോദരനും രണ്ട് അമ്മാവന്മാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. യു.പിയിലെ ധനേധ ഗ്രാമത്തിലാണ് സംഭവം. പ്രതികളെ നാലുപേരെയും കസ്റ്റഡിയിലെടുത്തതായി പൊലിസ് അറിയിച്ചു.
ഇവര്‍ക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ നേരിട്ട് കേസ് രജിസ്റ്റര്‍ ചെയ്തതായും സ്റ്റേഷന് ഹൗസ് ഓഫീസര്‍ കുശ്പാല് സിങ് പറഞ്ഞു. യുവതി തന്നെയാണ് പൊലിസില്‍ പരാതി നല്‍കിയിരുന്നത്. പ്രതികള്‍ ബലാത്സംഗം ചെയ്ത ശേഷം വീട്ടു തടങ്കലിലാക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."