ഹാദിയയെ ഘര്‍വാപ്പസി നടത്താന്‍ ശ്രമിച്ചത് അന്വേഷിക്കണം: സ്വാമി അഗ്‌നിവേശ്
ന്യൂഡല്‍ഹി: ഡോ. ഹാദിയയെ ഹിന്ദുമതത്തിലേക്കു തിരികെകൊണ്ടുപോവാനായി (ഘര്‍വാപ്പസി) സംഘപരിവാര കേന്ദ്രത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് പ്രമുഖ സാമൂഹികപ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ് ആവശ്യപ്പെട്ടു. തന്നെ ഘര്‍വാപസി നടത്താന്‍ ശ്രമിച്ചെന്ന ഹാദിയയുടെ വെളിപ്പെടുത്തല്‍ വളരെ ഗൗരവമുള്ളതാണ്.
കേരളപൊലിസ് കാവല്‍ നില്‍ക്കെയാണ് ആര്‍.എസ്.എസ് അവളെ ഘര്‍വാപ്പസി നടത്താന്‍ ശ്രമിച്ചത്. കാക്കനാട്ടെ ശിവശക്തി യോഗ സെന്റര്‍ അടക്കം ആര്‍.എസ്.എസ്സിന്റെ കീഴിലുള്ള എല്ലാ ഘര്‍വാപ്പസി കേന്ദ്രങ്ങളും പൊളിച്ചുമാറ്റണമെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ശിവശക്തി യോഗാകേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ വൈക്കത്തെ വീട്ടിലെത്തി ഹിന്ദുമതത്തിലേക്ക് മടങ്ങാന്‍ നിരന്തരം നിര്‍ബന്ധിച്ചിരുന്നെന്നും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഹാദിയ സേലത്തുവച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ പശ്ചാതലത്തിലാണ് സ്വാമി അഗ്‌നിവേശിന്റെ പ്രതികരണം. പിണറായി സര്‍ക്കാരിന് മൃതു ഹിന്ദുത്വ സമീപനമാണുള്ളത്. ഹാദിയ കേസില്‍ ഇപ്പോഴത്തെ സുപ്രിംകോടതി വിധി ഭാഗികമാണ്. കോടതി ഹാദിയക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടില്ല. മറ്റുകേസുകളില്‍ കൂടി വിധിവരുന്നതോടെ അവള്‍ പൂര്‍ണസ്വാതന്ത്ര ആവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി പഠനകേന്ദ്രം ഡയറക്ടര്‍ വി.ആര്‍ അനൂപും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."