HOME
DETAILS

തീരത്തു നിന്ന് ഒഴിപ്പിക്കുന്നതിനായി 13 ക്യാംപുകള്‍ തുറന്നു; വേണ്ടതെല്ലാം ചെയ്തുവെന്ന് മുഖ്യമന്ത്രി

  
backup
December 01 2017 | 05:12 AM

cm-pinaryi-vijayan-on-ockhi-cyclone


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ വേണ്ട നടപടികളെല്ലാം എടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കടലിലുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കും.

കടല്‍തീരത്ത് ആക്രമണം ഉള്ളതിനാല്‍ ഇവരെ ഒഴിപ്പിക്കും. ഇതിനായി 13 ക്യാംപുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

എയര്‍ഫോഴ്‌സിന്റെ രണ്ടു വിമാനം, നേവിയുടെ രണ്ടു ഹോലികോപ്റ്റര്‍, കോയമ്പത്തൂരില്‍ നിന്ന് എയര്‍ഫോഴ്‌സിന്റെ രണ്ടു ഹോലികോപ്റ്റര്‍ എന്നീ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. പക്ഷെ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററുകള്‍ക്ക് പറക്കാനാവുന്നില്ല. ഏഴു കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

എന്നാല്‍, ലക്ഷദ്വീപിലേക്ക് നീങ്ങിയ ചുഴലിക്കാറ്റ് അവിടെയും പ്രശ്‌നമുണ്ടാക്കും. ഇതോടെ, ഇപ്പോള്‍ ഇവിടെയുള്ള വിമാനങ്ങള്‍ മതിയാവാതെ വരും. പ്രതിരോധന മന്ത്രിയെ ബന്ധപ്പെട്ടു കൊണ്ട് കൂടുതല്‍ വിമാനങ്ങള്‍ അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിനായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ആര്‍മിയും സര്‍വ്വസജ്ജമാണ്. വേണമെങ്കിലും രംഗത്തിറങ്ങും.

നാളെ രാവിലെ വരെ ഇതേ നില തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ്. ചുഴലിക്കാറ്റ് തീരത്തു നിന്ന് 200 കിലോ മീറ്റര്‍ അകലത്തിലേക്ക് മാറിയിട്ടുണ്ട്. 70 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗം. അകന്നതു പോയതുകൊണ്ട് തീരത്തെ കാറ്റിന്റെ വേഗം കുറഞ്ഞിട്ടുണ്ട്.

കരയിലുള്ള തൊഴിലാളികള്‍ രക്ഷപ്പെടുത്താന്‍ ഇറങ്ങുന്നുണ്ട്. ആരും സ്വയമേവ ദൗത്യം ഏറ്റെടുക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

ആലപ്പുഴയില്‍ നിന്ന് കാണാതായ രണ്ടു പേരെ വൈത്തിരിയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. നേവി കണ്ടെത്തിയ 38 വള്ളങ്ങളിലുള്ളവര്‍ കപ്പലില്‍ കയറാന്‍ വിസമ്മതിക്കുകയാണ്. വള്ളങ്ങള്‍ കൂടി കെട്ടിക്കൊണ്ടു വരണമെന്നാണ് അവരുടെ ആവശ്യം. അവരെ അനുനയിപ്പിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഇതുകൂടാതെ, 70 പേരെക്കൂടി ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ സുരക്ഷിതരാണ്, കരയിലെത്തിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ തലബാത്തിന് ഒരാഴ്ചത്തെ വിലക്ക്; നടപടി ഉപഭോക്താക്കളുടെ പരാതികളെത്തുടര്‍ന്ന്

qatar
  •  7 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; അറ്റകുറ്റ പണികള്‍ കാരണം സംസ്ഥാനത്ത്  ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നു 

info
  •  7 days ago
No Image

മുതലമടയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; പാറയിൽ മരണകാരണം എഴുതിയ നിലയിൽ

Kerala
  •  7 days ago
No Image

'വേലി തന്നെ...'; മദ്യപിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹന പരിശോധനയും ഡ്രൈവിങ്ങും; അറസ്റ്റ് ചെയ്ത് പൊലിസ്

Kerala
  •  7 days ago
No Image

രാജ്യവ്യാപക എസ്ഐആർ; 2025-ൽ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; ബിഹാർ മാതൃക പരീക്ഷിക്കും

National
  •  7 days ago
No Image

ആയുർവേദ ചികിത്സക്കായി അരവിന്ദ് കെജ്‌രിവാൾ കേരളത്തിൽ

Kerala
  •  7 days ago
No Image

വീട് വളഞ്ഞ് അറസ്റ്റ്; 5 കിലോ കഞ്ചാവുമായി യുവതി പൊലിസ് പിടിയിൽ

crime
  •  7 days ago
No Image

സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം; ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

Kerala
  •  7 days ago
No Image

യെമെനിൽ ഇസ്റാഈൽ വ്യോമാക്രമണം; 35 പേർ കൊല്ലപ്പെട്ടു, ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം

Kerala
  •  7 days ago
No Image

ജെൻ സി പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന 73-കാരി സുശീല കർക്കി; നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാകാൻ സാധ്യത

International
  •  7 days ago