HOME
DETAILS

മേഴ്‌സിക്കുട്ടിയമ്മയ്ക്കും കടകംപള്ളിക്കുമെതിരെ പൂന്തുറയില്‍ പ്രതിഷേധം

  
backup
December 04 2017 | 04:12 AM

kerala-04-12-17-nirmala-sitaraman-to-media-tvm-kadakampalli-mercikkuttiyamma

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച സ്ഥലങ്ങളില്‍ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനൊപ്പമെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെ പൂന്തുറയില്‍ പ്രതിഷേധം. മന്ത്രിമാര്‍ ഉടന്‍ മടങ്ങണമെന്നാവശ്യപ്പട്ടാണ് പ്രതിഷേധം. ലത്തീന്‍സഭ വികാരിയുമായി ചര്‍ച്ച നടത്തിയ മന്ത്രിമാര്‍ പുറത്തെത്തിയ ഉടന്‍ ജനങ്ങള്‍ വീണ്ടും പ്രകോപിതരായി. ഇത്രയും വലിയ പ്രശ്‌നങ്ങളുണ്ടായിട്ടും മന്ത്രിമാര്‍ സന്ദര്‍ശിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ഇന്നു രാവിലെയാണ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ തിരുവനന്തപുരത്തെത്തിയത്. കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.

രക്ഷാ പ്രവര്‍ത്തനത്തേയും രക്ഷാ പ്രവര്‍ത്തകരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുത്. മനുഷ്യ സാധ്യമായ എല്ലാ കാര്യങ്ങളും അവര്‍ ചെയ്യുന്നുണ്ട്. കോപവും ആക്രോശവും വേണ്ട. രക്ഷാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണം ചുഴലി കൊടുങ്കാറ്റടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്‍കുട്ടി പ്രവചിക്കുന്നതിനുള്ള സാങ്കേതിക വിദ്യ അത്ര മെച്ചപ്പെട്ടതല്ല. അതുകൊണ്ടുതന്നെ മുന്നറിയിപ്പ് സംബന്ധിച്ച് തര്‍ക്കം വേണ്ടെന്നും മന്ത്രി പറഞ്ഞു.

മറ്റു തീരങ്ങളിലെത്തിയ മലയാളികളെകുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ ആധുനിക സഹായങ്ങളും നല്‍കിയിട്ടുണ്ട്. സുനാമിയുണ്ടായപ്പോഴേത്തേക്കാള്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എല്ലാവരേയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വിഴിഞ്ഞത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് മന്ത്രി തിരുവനന്തപുരത്തെത്തിയത്. വിഴിഞ്ഞത്തിന് പുറമെ പൂന്തുറ,പൂവാര്‍ എന്നിവിടങ്ങളും പ്രതിരോധമന്ത്രി സന്ദര്‍ശിക്കും.

സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്ന പ്രതിരോധമന്ത്രി രക്ഷാപ്രവര്‍ത്തനത്തെകുറിച്ച് ചര്‍ച്ച ചെയ്‌തേക്കും. നേരത്തേ നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അവലോകനയോഗം ചേര്‍ന്നിരുന്നു. മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കലക്ടര്‍ കെ വാസുകി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതിനിടെ നാവികസേന തിരുവനന്തപുരം സ്വദേശികളായ 11 പേരെ കൂടി രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളിലില്‍ ഒന്ന് തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശി സൂസയെ ആണ് തിരിച്ചറിഞ്ഞത്. രണ്ടു പേരെ കൂടി തിരിച്ചറിയാനുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

ആലപ്പുഴയിൽ മിന്നലടിച്ചു സ്ത്രീ മരിച്ചു

Kerala
  •  a month ago
No Image

ഒരു ട്വിങ്കിളുണ്ടോ?... സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ഗൂഗിള്‍ പേയുടെ ലഡു

Tech
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago