ആസ്ത്രേലിയന്‍ പാര്‍ലമെന്റില്‍ 'വിവാഹാഭ്യര്‍ഥന'!
സിഡ്നി: പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുന്നതിനിടെ ലൈവായി വിവാഹാഭ്യര്‍ഥന നടത്തി ആസ്ത്രേലിയന്‍ പാര്‍ലമെന്റംഗം. സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്നതിനുള്ള ചര്‍ച്ച നടക്കവേയാണ് പാര്‍ലമെന്റംഗം ടിം വില്‍സണ്‍ അത്തരത്തില്തന്നെയുള്ള വിവാഹാഭ്യര്‍ഥന നടത്തിയത്. പാര്‍ലമെന്റിന്റെ പബ്ലിക് ഗാലറിയിലിരുന്ന അദ്ദേഹത്തിന്റെ സുഹൃത്ത് റയാന് ബോള്‍ഗര്‍ വിവാഹാഭ്യര്‍ഥന സ്വീകരിക്കുകയും ചെയ്തു.
ഇന്നലെയാണ് സ്വവര്‍ഗവിവാഹത്തിനു നിയമസാധുത നല്കുന്ന ബില്‍ പാര്‍ലമെന്റ് ചര്‍ച്ചയ്ക്കെടുത്തത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ ടിം വില്‍സണ്‍ റയാനോടു വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു.
നീ എന്നെ വിവാഹം ചെയ്യാന്‍ തയാറാണോ എന്ന ചോദ്യത്തോട് റയാന് ഉച്ചത്തില്‍ 'അതെ'എന്ന് ഉത്തരം പറഞ്ഞതോടെ ഭൂരിപക്ഷം പാര്‍ലമെന്റംഗങ്ങളും കൈയടിച്ചു. സ്പീക്കറും പാര്‍ട്ടി നേതാക്കളും ഇരുവരെയും അഭിനന്ദിച്ചു.
സ്വവര്‍ഗവിവാഹ ബില്‍ നേരത്തെ ആസ്ത്രേലിയന്‍ സെനറ്റ് പാസാക്കിയിട്ടുണ്ട്. നിയമസാധുത നല്കുന്ന കാര്യത്തില്‍ ആസ്ത്രേലിയയില്‍ കഴിഞ്ഞ മാസം നടന്ന ഹിതപരിശോധനയില്‍ 61.6 ശതമാനം പേര് പിന്തുണച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."