പെരിങ്കരി നിവാസികള്‍ ഇനി 'പരിധി'ക്കകത്താകും
ഇരിട്ടി: പെരിങ്കരി നിവാസികള്‍ അധികം താമസിയാതെ 'പരിധി'ക്കുള്ളിലാവും.ഏറെ കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് ബി.എസ്.എന്‍.എല്‍ ടവര്‍ പെരിങ്കരിയില്‍ സ്ഥാപിച്ചത്. അടുത്ത മാസത്തോടെ ടവര്‍ പ്രവര്‍ത്തന ക്ഷമമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
ഇതോടെ സ്വകാര്യ കമ്പനികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മൊബൈല്‍ ഫോണുകള്‍ക്കും റെയ്ഞ്ച് ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വള്ളിത്തോടില്‍ നിന്നു രണ്ടണ്ടു കിലോമീറ്റര്‍ അകലെയുള്ള പായം പഞ്ചായത്തിലെ പെരിങ്കരി ഗ്രാമ നിവാസികളാണ് മൊബൈല്‍ ഫോണിനു റെയ്ഞ്ച് ലഭിക്കാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായത്. കുന്നിന്‍ ചെരുവിലുള്ള ഈ ഗ്രാമത്തിനു ചുറ്റുമുള്ള മലകളാണ് ടവറുകളില്‍ നിന്നുമുള്ള സിഗ്‌നല്‍ തടയാന്‍ കാരണം. ഇപ്പോള്‍ പ്രസരണ ശേഷി വര്‍ധിപ്പിച്ചിട്ടുള്ള ടവര്‍ കോളിത്തട്ട് റോഡിലാണ് നിര്‍മിക്കുന്നത്.
രണ്ടു ദിവസത്തിനുള്ളില്‍ ജനറേറ്റര്‍ സ്ഥാപിക്കുമെന്നും ഒരു മാസത്തിനുള്ളില്‍ ടവര്‍ പ്രവര്‍ത്തന ക്ഷമമാകാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."