HOME
DETAILS

ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിയും ന്യൂനമര്‍ദവും; പൊലിഞ്ഞത് 551 ജീവനുകള്‍

  
backup
December 07, 2017 | 1:32 AM

%e0%b4%ac%e0%b4%82%e0%b4%97%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b5%81%e0%b4%b4

കോഴിക്കോട്: ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇതുവരെയുണ്ടായ ന്യൂനമര്‍ദത്തിലും ചുഴലിക്കാറ്റിലും നാശനഷ്ടം 300.807 കോടി ഡോളറിന്റേത്. ഓഖിയുടെ നാശനഷ്ടക്കണക്ക് ഉള്‍പ്പെടുത്താതെയാണിത്.
ഓഖിയില്‍ ഉള്‍പ്പെടെ ഇക്കാലയളവിലെ ചുഴലിക്കാറ്റും പേമാരിയും മൂലം മരിച്ചത് 551 പേരാണ്. കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ഏകോപിപ്പിച്ച് വിദേശ കാലാവസ്ഥാ നിരീക്ഷകരുടേതാണ് കണക്ക്.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഏപ്രില്‍ 15 മുതല്‍ ഇതുവരെ ബംഗാള്‍ ഉള്‍ക്കടലില്‍ മൂന്ന് ചുഴലിക്കാറ്റുകളും ഏഴ് ശക്തിയേറിയ ന്യൂനമര്‍ദങ്ങളുമുണ്ടായി. ഇതില്‍ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായിരുന്നു ഓഖി.
ഏപ്രില്‍ 15 മുതല്‍ 17 വരെ നീണ്ടുനിന്ന 75 കി.മി വേഗത്തില്‍ വീശിയടിച്ച മാരുത ചുഴലിക്കാറ്റില്‍ നാലു പേര്‍ മരിച്ചു. തുടര്‍ന്ന് മെയ് 28 മുതല്‍ 31 വരെയുണ്ടായ 110 കി.മി വേഗത്തില്‍ വീശിയടിച്ച മോറ ചുഴലിക്കാറ്റാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയത്. ഇതില്‍ 135 പേര്‍ മരിച്ചു. നാശനഷ്ടം 1.36 ബില്യന്‍ ഡോളര്‍. ശ്രീലങ്ക, ആന്‍ഡമാന്‍ ദ്വീപ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം, തിബറ്റ്, ബംഗ്ലാദേശ്, മ്യാന്‍മര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലാണ് മോറ നാശനഷ്ടം വരുത്തിയത്. ജൂണ്‍ 11 മുതല്‍ 13 വരെ 55 കി.മി വേഗത്തില്‍ കാറ്റിനു കാരണമായ ബി.ഒ.ബി 03 ന്യൂനമര്‍ദം170 പേരുടെ ജീവനെടുത്തു.
223 ദശലക്ഷം ഡോളറിന്റെ നാശനഷ്ടമാണുണ്ടായത്. വടക്കന്‍ ഇന്ത്യയിലും ബംഗ്ലാദേശിലുമായിരുന്നു ഇത്. തുടര്‍ന്ന് ജൂലൈ 18നും 19 നുമുണ്ടായ ബി.ഒ.ബി 04 ന്യൂനമര്‍ദത്തില്‍ ഏഴുപേര്‍ മരിക്കുകയും 34.3 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടാകുകയും ചെയ്തു.
ജൂലൈ 26നും 27നുമുണ്ടായ ലാന്‍ഡ് 01 ന്യൂനമര്‍ദത്തില്‍ 152 പേര്‍ മരിച്ചു. പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലായി 2.19 ബില്യന്‍ ഡോളറിന്റെ നാശനഷ്ടമുണ്ടായി. ഒക്ടോബര്‍ 8 മുതല്‍ 10 വരെയുണ്ടായ ലാന്‍ഡ് 02 ശക്തിയേറിയ ന്യൂനമര്‍ദത്തില്‍ ഏഴുപേര്‍ മരിച്ചു. ഒക്ടോബര്‍ 18 മുതല്‍ 24 വരെയുണ്ടായ ബി.ഒ.ബി 05 ന്യൂനമര്‍ദത്തില്‍ ഒരാള്‍ മരിച്ചു. നവംബര്‍ 15 മുതല്‍ 17 വരെ ഒഡിഷയിലും ആന്ധ്രയിലുമുണ്ടായ ബി.ഒ.ബി 06 ന്യൂനമര്‍ദത്തില്‍ 20 പേര്‍ മരിച്ചു. നവംബര്‍ 29 മുതല്‍ ഇന്നലെവരെയുണ്ടായ ഓഖിയില്‍ 55 പേര്‍ മരിച്ചു. ചൊവ്വാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബി.ഒ.ബി 08 ന്യൂനമര്‍ദം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ 45 കി.മി വേഗത്തിലുള്ള കാറ്റിനിടയാക്കി. ഇതുവരെ നാശനഷ്ടമില്ല.


ഓഖി: കൂടുതല്‍ ബാധിച്ചത് കേരളത്തെ

കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ കണക്കനുസരിച്ച് ഓഖിയില്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി 39 പേരാണ് മരിച്ചത്. 167 പേരെ കാണാതായി. തമിഴ്‌നാട്ടിലെ നാലും കേരളത്തിലെ എട്ടും ജില്ലകളെ ദുരന്തം ബാധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ.ഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

Kerala
  •  3 days ago
No Image

സ്പെയ്നിന്റെ 16 വർഷത്തെ ലോക റെക്കോർഡ് തകർത്തു; ചരിത്രമെഴുതി മൊറോക്കോ

Football
  •  3 days ago
No Image

ഡൽഹിയിലേക്ക് പോവുകയായിരുന്ന ഗരീബ് രഥ് ട്രെയിനിൽ വൻ തീപിടുത്തം; മൂന്ന് ബോഗികൾ കത്തിനശിച്ചു, ഒഴിവായത് വൻദുരന്തം

National
  •  3 days ago
No Image

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

Kerala
  •  3 days ago
No Image

തിരിച്ചുവരവിൽ ചരിത്രം സൃഷ്ടിക്കാൻ ഹിറ്റ്മാൻ; മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  3 days ago
No Image

കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക്; അനിശ്ചിതകാല സമരം ആരംഭിച്ചു, കേരളം ഇരുട്ടിലാകും

Kerala
  •  3 days ago
No Image

ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ഐടി യുവതിയെ ബലാത്സംഗത്തിനിരയാക്കി;  കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

ദീപാവലി ദിനത്തില്‍ ദുബൈയിലും വെടിക്കെട്ട് ആസ്വദിക്കാം; ആകെ മൂന്നിടത്ത് ആഘോഷം

uae
  •  3 days ago
No Image

കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത് എംഎല്‍എ;  ഒരു റൂട്ടില്‍ ഒറ്റ ബസ് മാത്രമാണെങ്കില്‍ കണ്‍സെഷന്‍ ഇല്ല 

Kerala
  •  3 days ago
No Image

പാക് ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്‌ഗാനിസ്ഥാൻ

Cricket
  •  3 days ago