'ഇരയുടെ അവകാശങ്ങളെക്കുറിച്ചും മനുഷ്യാവകാശ സംഘടനകള്‍ ശബ്ദമുയര്‍ത്തണം'
കൊച്ചി: ഇരയെയും അവരുടെ അവകാശങ്ങളെയും കുറിച്ചു മനുഷ്യാവകാശ സംഘടനകള്‍ ശബ്ദമുയര്‍ത്തണമെന്ന് ഐ.ജി പി വിജയന്. ആരോപിക്കപ്പെട്ടവനൊപ്പമാണ് ഏതൊരു സംഭവത്തിലും വ്യക്തികളും സംഘടനകളും നില്‍ക്കുന്നത്. ദുരിതം അനുഭവിക്കേണ്ടി വന്ന ഇരയെക്കുറിച്ചോ അവരുടെ അവകാശങ്ങളെക്കുറിച്ചോ ഭൂരിപക്ഷം മനുഷ്യാവകാശ സംഘടനകളും ശബ്ദിക്കാറില്ല. ആരോപിതന്റെ വക്കാലത്ത് ഏറ്റെടുക്കാനാണ് ഏവര്‍ക്കും താല്പര്യം. മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കേരള ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന് സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു ഐ.ജി പി വിജയന്.
അടുത്തിടെ നടിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലും ഇതാണ് കണ്ടത്. കുറ്റാരോപിതന് കോടതിയില്‍ അഭയം തേടാനെത്തി. പൊലിസ് അവിടെയെത്തി അറസ്റ്റ് ചെയ്തു. കോടതിയില്‍ കയറി പൊലിസിന് അയാളെ പിടിക്കാമോ എന്നതായിരുന്നു ഏറ്റവും വലിയ ചര്‍ച്ച. യുവതി അനുഭവിച്ച വേദനയല്ല ആരോപിതന്റെ അവകാശത്തെക്കുറിച്ചായിരുന്നു ചിന്തയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."