HOME
DETAILS

ആധാര്‍ ദുരുപയോഗം അറിയാന്‍ ഓണ്‍ലൈന്‍ സംവിധാനം

  
backup
December 10, 2017 | 11:56 PM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%81%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8

 

കോഴിക്കോട്: ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് അറിയാനുള്ള സംവിധാനം യു.ഐ.ഡി.എ.ഐ ഏര്‍പ്പെടുത്തി. ആധാര്‍ സുരക്ഷിതമാക്കാനാണ് ആധാര്‍ ഹിസ്റ്ററി അറിയാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതെന്നാണ് യു.ഐ.ഡി.എ.ഐ പറയുന്നത്. ബയോമെട്രിക് വിവരങ്ങള്‍ അടക്കം ഒരു വ്യക്തിയുടെ സ്വകാര്യതയാണ് ആധാറില്‍ ഉള്ളത്. ഇത് ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. നിശ്ചിത കാലപരിധിക്കുള്ളില്‍ നിങ്ങളുടെ ആധാര്‍ മറ്റാരെങ്കിലും എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് അറിയാനാകുക. എന്നാല്‍ ഉപയോഗിച്ചയാളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കില്ല. ഓണ്‍ലൈനായി ആധാര്‍ സുരക്ഷ പരിശോധിക്കാനുള്ള ലിങ്കും പുറത്തുവന്നു.
ആധാര്‍ വിവരങ്ങളുടെ ദുരുപയോഗം അറിയാന്‍ വേേു:െലശെറലി.tuശറമശ.ഴീ്.ശിിീശേളശരമശേീിമമറവമമൃ എന്ന ലിങ്കില്‍ പ്രവേശിച്ച് ആധാര്‍ നമ്പറും സുരക്ഷാ കോഡും നല്‍കുകയാണ് വേണ്ടത്. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് ഒ.ടി.പി സന്ദേശം വരും. ഇത് നല്‍കി മുന്നോട്ടു പോകാം. ഏതു കാലയളവിനുള്ളിലെ വിവരങ്ങളാണ് അറിയേണ്ടതെന്ന് രേഖപ്പെടുത്തിയാല്‍ ഇക്കാലയളവിനുള്ളില്‍ ആധാര്‍ നമ്പര്‍ ആരെങ്കിലും ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് കൃത്യമായി അറിയാന്‍ കഴിയും. എന്നാല്‍ ആരാണ് നിങ്ങളുടെ ആധാര്‍ ഉപയോഗിക്കാന്‍ ശ്രമിച്ചതെന്ന് അറിയാന്‍ കഴിയില്ല.
സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ ഉടന്‍ തന്നെ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ലോക്ക് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. പിന്നീട് നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഇത് അണ്‍ലോക്ക് ചെയ്യാനും കഴിയും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

Kerala
  •  6 days ago
No Image

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  6 days ago
No Image

അഗാർക്കറെ വീഴ്ത്തി ബുംറ; ഏകദിനത്തിൽ 150 വിക്കറ്റുകൾ, ഒപ്പം ഇംഗ്ലീഷ് മണ്ണിൽ പുതിയ ചരിത്രവും!

Cricket
  •  6 days ago
No Image

ശൈഖ് മുഹമ്മദിന് 77-ാം ജന്മദിനം; മികവിന്റെയും നവോത്ഥാനത്തിന്റെയും ആഗോള നായകൻ

uae
  •  6 days ago
No Image

റാസൽഖൈമ കൂട്ടക്കൊലപാതകം: മൂന്ന് സ്ത്രീകളെ വെടിവെച്ചുകൊന്ന പ്രതിക്ക് വധശിക്ഷ; കൂട്ടുപ്രതിയായ മകന് തടവും പിഴയും

uae
  •  6 days ago
No Image

സ്പാനിഷ് കോട്ട കാക്കാൻ ഈ 19-കാരൻ മതി; മാൾഡീനിയുടെ റെക്കോർഡ് തകർത്ത് അത്ഭുത ബാലൻ!

Football
  •  6 days ago
No Image

കള്ളാടിയില്‍ അപകടാവസ്ഥയില്ല; സ്ഥലം സന്ദര്‍ശിച്ച് വിദഗ്ധ സംഘം

Kerala
  •  6 days ago
No Image

ഒറ്റ ഗോളകലെ എംബാപ്പെ, രണ്ടെണ്ണമടിച്ചാൽ സിംഹാസനം; ലോകകപ്പിലെ മഹാ റെക്കോർഡിനരികെ ലയണൽ മെസി

Football
  •  6 days ago
No Image

അൽഹിന്ദിന്റെ ടെൻഡർ റദ്ദാക്കി ഡൽഹി ഹൈക്കോടതി; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി രൂക്ഷമാകാൻ സാധ്യത

uae
  •  6 days ago
No Image

എല്ലാ തീരുമാനങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി വേണം; സംസ്ഥാന വഖഫ് ബോര്‍ഡ് നയപരമായ തീരുമാനമെടുക്കുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  6 days ago