HOME
DETAILS
MAL
ആഴ്സണലിനും ലിവര്‍പൂളിനും സമനില
backup
December 11 2017 | 00:12 AM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ആഴ്സണലിനും ലിവര്‍പൂളിനും സമനില. ആഴ്സണല്‍ സതാംപ്ടനുമായി 1-1ന് സമനില പിടിച്ച് രക്ഷപ്പെട്ടപ്പോള്‍ ലിവര്‍പൂളിനെ എവര്ട്ടന് ഇതേ സ്കോറില്‍ തന്നെ ഒപ്പം പിടിക്കുകയായിരുന്നു.
കളിയുടെ മൂന്നാം മിനുട്ടില്‍ തന്നെ ആഴ്സണലിനെ ഞെട്ടിച്ച് സതാംപ്ടന് വല ചലിപ്പിച്ചപ്പോള്‍ കളി തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഒലിവര്‍ ജിറൂദാണ് തോല്‍വിയില്‍ നിന്ന് ടീമിനെ രക്ഷിച്ചെടുത്ത ഗോള്‍ സ്വന്തമാക്കി ഗണ്ണേഴ്സിന് സമനിലയൊരുക്കിയത്.
ആദ്യ പകുതി തീരുന്നതിന് തൊട്ടുമുന്‍പ് മുഹമദ് സലാഹ് നേടിയ ഗോളില്‍ എവര്‍ട്ടനെതിരേ ലിവര്‍പൂള്‍ ലീഡ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ 77ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി വെറ്ററന്‍ വെയ്ന്‍ റൂണി എവര്ട്ടന് സമനില സമ്മാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."