സപ്ലൈകോയ്ക്ക് തിരിച്ചടി നല്‍കി അരി ലോബി
തിരുവനന്തപുരം: ടെന്‍ഡര്‍ ഒഴിവാക്കി ക്രിസ്മസ് കാലത്ത് വില്‍ക്കാനായി അരി കൊണ്ടുവരാന്‍ സപ്ലൈകോ നടത്തിയ ശ്രമം ഫലവത്തായില്ല.
സംസ്ഥാനത്തെ അരിലോബി നടത്തിയ നീക്കങ്ങളാണ് സപ്ലൈകോയ്ക്ക് ആന്ധ്രയില്‍നിന്നും അരി ലഭിക്കാതിരിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്മസ് കാലത്ത് വില്‍ക്കാന്‍ അരി ലഭിച്ചില്ലെങ്കിലും കുറഞ്ഞ വിലയ്ക്ക് അരി ലഭിക്കുന്നതിന് ആന്ധ്രയുമായി കൂടുതല്‍ ചര്‍ച്ച നടത്താന്‍ സപ്ലൈകോ തീരുമാനിച്ചിട്ടുണ്ട്.
ക്രിസ്മസ് കാലത്ത് ടെന്‍ഡര്‍ ഒഴിവാക്കി പതിനായിരം മെട്രിക്ക് ടണ്‍ അരി ആന്ധ്രയില്‍ നിന്ന് വാങ്ങാനായിരുന്നു സപ്ലൈകോയുടെ നീക്കം.
കുറഞ്ഞ വിലയ്ക്ക് സപ്ലൈകോയ്ക്ക് അരി നല്‍കിയാല്‍ ആന്ധ്ര വിപണി ബഹിഷ്‌കരിക്കരിക്കുമെന്ന് കേരളത്തിലെ അരി ലോബി ഭീഷണി മുഴക്കി.
ഇതോടെ സപ്ലൈകോയ്ക്ക് കുറഞ്ഞ വിലയ്ക്ക് അരി നല്‍കുന്നതില്‍ നിന്ന് ആന്ധ്ര പിന്‍മാറി. തുടര്‍ന്ന് ഇ ടെന്‍ഡറിലൂടെ അരിവാങ്ങാന്‍ സപ്ലൈകോ തീരുമാനിക്കുകയും ടെന്‍ഡര്‍ സ്വന്തമാക്കിയ സംസ്ഥാനത്തെ അരി ലോബി സപ്ലൈകോയ്ക്ക് അരി നല്‍കുകയുമായിരുന്നു. ഈ പ്രശ്‌നം ഭാവിയിലെങ്കിലും ഒഴിവാക്കാനാണ് ആന്ധ്രയുമായി സപ്ലൈകോ ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്.
ഈ ഉത്സവകാലത്തേക്ക് 10000 മെട്രിക് ടണ്‍ ജയ അരി ആന്ധ്രയില്‍ നിന്ന് വാങ്ങാനാണ് സര്‍ക്കാരിന്റെ അനുമതി സപ്ലൈകോയ്ക്ക് ലഭിച്ചത്. ആന്ധ്രയില്‍ നല്ല വിളവെടുപ്പായിരുന്നതിനാല്‍ ജയ അരി കുറഞ്ഞ വിലയ്ക്ക് മില്ലുകളില്‍ നിന്ന് നേരിട്ടുവാങ്ങാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇ ടെന്‍ഡര്‍ ഒഴിവാക്കി സപ്ലൈകോ ആന്ധ്ര സിവില്‍ സപ്ലൈസ് മുഖേന അരി എത്തിക്കാന്‍ ചര്‍ച്ച തുടങ്ങും മുന്‍പേ നീക്കം അട്ടിമറിക്കപ്പെടുകയായിരുന്നു.
സപ്ലൈക്കേകായ്ക്ക് പതിനായിരം മെട്രിക് ടണ്‍ അരി കുറഞ്ഞ നിരക്കില്‍ നല്‍കിയാല്‍ ആന്ധ്ര അരി വിപണി ബഹിഷ്‌കരിക്കുമെന്നാണ് കേരളത്തിലെ അരി ലോബി ഭീഷണിപ്പെടുത്തിയത്. അതിനാല്‍ സ്ഥിരമായി വാങ്ങിയാല്‍ അരി നല്‍കാമെന്ന് ആന്ധ്ര സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നിലപാടെടുത്തു. ഇതോടെ ക്രിസ്മസ് വിപണിയില്‍ അരി ഉറപ്പാക്കാന്‍ സപ്ലൈകോ വീണ്ടും ഇ ടെന്‍ഡറിന് തുനിഞ്ഞു. ഇതില്‍ പങ്കെടുത്ത കേരളത്തിലെ അരി ലോബി 2000 മെട്രിക് ടണ്‍ ആന്ധ്ര ജയ അരി ഇറക്കുമതി ചെയ്ത് സ്വന്തമാക്കി. സപ്ലൈകോയുടെ നീക്കം വിജയിച്ചിരുന്നെങ്കില്‍ ഈ അരി കിലോയ്ക്ക് 30 രൂപയ്ക്ക് ലഭിക്കുമായിരുന്നു.
അതേ അരി ലഭിച്ചതാകട്ടെ കിലോയ്ക്ക് 35 രൂപയ്ക്കാണ്. സബ്‌സിഡി നിരക്കില്‍ കിലോ 25 രൂപയ്ക്കാണ് പൊതുജനങ്ങള്‍ക്ക് ജയ അരി നല്‍കുന്നത് എന്നതിനാല്‍ സ്‌പ്ലൈകോയുടെ ബാധ്യത വര്‍ധിച്ചു. മാത്രമല്ല 3000 മെട്രിക് ടണ്‍ അരി കര്‍ണാടക, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്ന് ഇ ടെന്‍ഡര്‍ മുഖേന ഇറക്കുമതി ചെയ്യേണ്ടതായും വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."