HOME
DETAILS

കച്ചവടക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ്: നടപടി പുരോഗമിക്കുന്നു

  
backup
December 17 2017 | 03:12 AM

%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f



തിരുവനന്തപുരം: നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന കച്ചവടക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗ്രേഡ് നിശ്ചയിച്ച് സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
മൂന്ന് ഗ്രേഡുകളാക്കി തിരിച്ച് വജ്ര, സുവര്‍ണ, രജത അവാര്‍ഡുകള്‍ നല്‍കി മാതൃകാ സ്ഥാപനങ്ങളായി പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ തയാറാക്കിയ കരട് തൊഴില്‍ നയത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നു
വ്യാപാര, വ്യവസായ, വാണിജ്യ സ്ഥാപനങ്ങളെയും ഫാക്ടറികളെയും അവയുടെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തിലായിരിക്കും ഗ്രേഡ് ചെയ്യുക. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ഇരുപതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള തുണിക്കടകള്‍, ആശുപത്രികള്‍, നിര്‍മാണ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, ജ്വല്ലറികള്‍, സെക്യൂരിറ്റി എന്നീ മേഖലകളിലാണ് ഗ്രേഡിങ് നടപ്പാക്കുന്നത്. സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യുന്നതിന് മികച്ച തൊഴില്‍ ദാതാവ്, സംതൃപ്തരായ തൊഴിലാളികള്‍, സ്ഥാപനത്തിലെ തൊഴിലന്തരീക്ഷം, തൊഴില്‍ നൈപുണ്യ വികസനത്തില്‍ സ്ഥാപനത്തിന്റെ പങ്കാളിത്തം, സ്ത്രീ സൗഹൃദ അന്തരീക്ഷം, തൊഴിലാളികള്‍ക്കു നല്‍കുന്ന സൗകര്യങ്ങള്‍, തൊഴിലിടങ്ങളിലെ സുരക്ഷ എന്നിങ്ങനെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഗ്രേഡിങ് സുഗമമാക്കാന്‍ സംസ്ഥാനതല കമ്മിറ്റി, ജില്ലാതല കമ്മിറ്റി എന്നിവ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.
കേരളത്തെ സംരംഭക സൗഹൃദ സംസ്ഥാനമാക്കാന്‍ നിലവിലുള്ള നിയമപാലന പ്രക്രിയയോടൊപ്പം നിയമങ്ങള്‍ സ്വയം പാലിക്കുന്നതിനും സാമൂഹ്യപ്രതിബദ്ധത ഉറപ്പാക്കുന്നതിനും തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുന്ന ക്രിയാത്മക സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മെച്ചപ്പെട്ട തൊഴില്‍, സാമൂഹ്യ അന്തരീക്ഷം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ സമൂഹമധ്യത്തില്‍ അംഗീകരിക്കപ്പെടുന്നതോടൊപ്പം സ്ഥാപനങ്ങളുടെ മത്സരക്ഷമത, വാണിജ്യപരമായ വിശ്വാസ്യത എന്നിവ വര്‍ധിപ്പിക്കാനും കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. തൊഴിലാളികള്‍ക്ക് അര്‍ഹമായ സേവനവേതന വ്യവസ്ഥകള്‍ ലഭ്യമാക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. പദ്ധതിയുടെ ലക്ഷ്യപ്രാപ്തിക്കായി ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാര്‍ സ്ഥാപനങ്ങള്‍ പരിശോധിക്കും.
പദ്ധതി സംബന്ധിച്ച വിപുലമായ തുടരവലോകനം നടത്തുന്നതിന് 19ന് രാവിലെ 11ന് തിരുവനന്തപുരത്ത് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ എല്ലാ ജില്ലകളിലെയും അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാര്‍, ലേബര്‍ ഓഫിസര്‍മാര്‍, റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍മാര്‍, അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍മാര്‍, ലേബര്‍ കമ്മിഷണര്‍ എന്നിവരുള്‍പെടുന്ന യോഗം ചേരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago