HOME
DETAILS

കോണ്‍ഗ്രസിനു തുണയായത് ഗ്രാമീണ, പിന്നാക്ക വോട്ടുകള്‍

  
backup
December 18 2017 | 22:12 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%a4%e0%b5%81%e0%b4%a3%e0%b4%af%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%97%e0%b5%8d


ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസിന് തുണയായത് ഗ്രാമീണ, പിന്നാക്ക, ന്യൂനപക്ഷമേഖലകളില്‍ നിന്ന് ലഭിച്ച വോട്ടുകള്‍. പട്ടേല്‍ വിഭാഗത്തിനു ഗണ്യമായ സ്വാധീനമുള്ള സൗരാഷ്ട്ര മേഖല ഇത്തവണ കോണ്‍ഗ്രസിനൊപ്പം നിന്നു. കോണ്‍ഗ്രസ് ദുര്‍ബലമായ ഈ പ്രദേശത്ത് ഇത്തവണ പട്ടേല്‍ സമരസമിതി നേതാവ് ഹാര്‍ദിക് പട്ടേലുമായുള്ള സഖ്യം കോണ്‍ഗ്രസിനെ തുണച്ചു. സൗരാഷ്ട്ര- കച്ച് മേഖലയില്‍ ആകെയുള്ളത് 54 സീറ്റുകളാണ്.
കഴിഞ്ഞതവണ ഇതില്‍ 35 സീറ്റുകള്‍ ബി.ജെ.പി നേടിയപ്പോള്‍ ഇത്തവണ 30 എണ്ണം കോണ്‍ഗ്രസ് നേടി. 23 സീറ്റേ ഇവിടെ ഇത്തവണ ബി.ജെ.പിക്ക് ലഭിച്ചുള്ളൂ. ന്യൂനപക്ഷങ്ങള്‍ കച്ചില്‍ നിര്‍ണായകഘടകമാണ്. ക്ഷത്രിയ, മുസ്‌ലിം, ദലിത് വിഭാഗങ്ങള്‍ക്കു സ്വാധീനമുള്ള മെഹ്‌സാന ജില്ലയിലെ ഏഴില്‍ അഞ്ചുസീറ്റും കഴിഞ്ഞതവണ ബി.ജെ.പിക്കായിരുന്നുവെങ്കില്‍ ഇത്തവണ നാലെണ്ണം കോണ്‍ഗ്രസിനു ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്‍മനാടായ വാദ്‌നഗര്‍ ഉള്‍പ്പെടുന്ന ജില്ലയാണിത്. മോദി നേരിട്ടു ശക്തമായ പ്രചാരണം നടത്തിയെങ്കിലും അത് ബി.ജെ.പിയെ തുണച്ചില്ല.
അതേസമയം, വികസനം ഒട്ടും ചര്‍ച്ചയാവാത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വര്‍ഗീയത ബി.ജെ.പിയെ തുണച്ചുവെന്നും ഫലം വ്യക്തമാക്കുന്നു. ബി.ജെ.പിയോ കോണ്‍ഗ്രസോ പേരിനു പോലും വികസനം വിഷയമാക്കിയതേയില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി പോലും വികസനത്തിനുപകരം വിവാദവിഷയങ്ങളിലൂന്നിയാണ് സംസാരിച്ചത്. പതിവുപോലെ തെരഞ്ഞെടുപ്പിലേക്കു പാകിസ്താനെ വലിച്ചിഴക്കാനും മോദി നേതൃത്വം നല്‍കി. പത്മാവതി സിനിമയുടെ വിവാദത്തിനു പിന്നാലെ അലാവുദ്ദീന്‍ ഖില്‍ജിയും അതുവഴി മുകള്‍ ചക്രവര്‍ത്തി ഔറംഗസീബുമൊക്കെ തെരഞ്ഞെടുപ്പില്‍ വിഷയമായി. ഇന്ത്യയില്‍ വിവാഹചടങ്ങില്‍ സംബന്ധിക്കാനെത്തിയ പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, മുന്‍ സൈനികമേധാവി, മുന്‍ ഉപരാഷ്ട്രപതി, മുന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിരുന്ന് നല്‍കിയത് ഗുജറാത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാനാണെന്നായിരുന്നു മോദിയുടെ പ്രസ്താവന. 2002ലെ വംശഹത്യാനന്തര തെരഞ്ഞെടുപ്പു പ്രചാരണത്തിനു സമാനമായ രീതി തന്നെയാണ് ഇക്കുറിയും ബി.ജെ.പി പരീക്ഷിച്ചത്. അന്ന് മുശര്‍റഫിന്റെ പേരായിരുന്നു മോദി പരാമര്‍ശിച്ചത്. ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ പാകിസ്താനിലാവും പടക്കം പൊട്ടുകയെന്നും അന്ന് ബി.ജെ.പി പറഞ്ഞു. ഇത്തവണ അത് ആവര്‍ത്തിച്ചെന്നു മാത്രം.
കോണ്‍ഗ്രസ് ജയിച്ചാല്‍ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യസെക്രട്ടറി അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാവുമെന്നും ബി.ജെ.പി പ്രചാരണം അഴിച്ചുവിട്ടു. ഭൂരിപക്ഷ വര്‍ഗീയത ഇളക്കിവിട്ടുള്ള ബി.ജെ.പിയുടെ പ്രചാരണത്തില്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസ്, അതിനെ നേരിടുന്നതിനു പകരം ന്യൂനപക്ഷവിഷയങ്ങള്‍ തൊടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
കോണ്‍ഗ്രസ് പ്രചാരണത്തിനു നേതൃത്വം കൊടുത്ത രാഹുല്‍ഗാന്ധി 40 ഓളം തെരഞ്ഞെടുപ്പു റാലികളെ അഭിസംബോധന ചെയ്തപ്പോള്‍ അതില്‍ എവിടെയും മുസ്‌ലിം എന്നു പരാമര്‍ശിച്ചതേയില്ല. ദലിത് മുഖമായ ജിഗ്നേഷ് മേവാനി മാത്രമാണ് മുസ്‌ലിം വിഷയവും മുസ്‌ലിംകള്‍ നേരിടുന്ന അനീതി ചൂണ്ടിക്കാട്ടിയതും. വേദിയില്‍ തൊപ്പിയിട്ട മുസ്‌ലിംകള്‍ പ്രത്യക്ഷപ്പെട്ടതും ജിഗേന്ഷിന്റെ പ്രചാരണപരിപാടിയില്‍ മാത്രമായിരുന്നു.
ഇത്തവണ മൂന്ന് മുസ്‌ലിം സ്ഥാനാര്‍ഥികളാണ് ജയിച്ചത്. ശൈഖ് ഗിയാസുദ്ദീന്‍ ഹബീബുദ്ദാന്‍ (ദരിയാപൂര്‍), പിര്‍സാദാ അബ്ദുല്‍ മുത്വലിബ് (വാങ്കനര്‍), ഇമ്രാന്‍ യൂസുഫ് ഭായ് (ജമല്‍പൂര്‍) എന്നിവരാണ് ജയിച്ചത്. മൂന്നുപേരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ്. സംസ്ഥാന ജനസംഖ്യയുടെ 9.7 ശതമാനമാണ് മുസ്‌ലിംകള്‍. ജനസംഖ്യാനുപാതികമായി 182 അംഗ ഗുജറാത്ത് നിയമസഭയില്‍ 17- 18 മുസ്‌ലിം അംഗങ്ങള്‍ എങ്കിലും ഉണ്ടാവേണ്ടതാണ്. ഇത്തവണ കോണ്‍ഗ്രസ് ആറ് മുസ്‌ലിം സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരുന്നത്. 1995നു ശേഷം ബി.ജെ.പി ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയെയും നിര്‍ത്തിയതേയില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago
No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago