ഭാര്യയെ കൊലപ്പെടുത്തിയ കേസ്: സുഹൈബ് ഇല്യാസിക്ക് ജീവപര്യന്തം തടവ്
ന്യൂഡല്‍ഹി:ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ടെലിവിഷന്‍ അവതാരകന്‍ സുഹൈബ് ഇല്യാസിക്ക് ജീവപര്യന്തം തടവ്. അഞ്ജു ഇല്യാസി കൊല്ലപ്പെട്ട് 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേസില്‍ ഡല്‍ഹി കോടതി ശിക്ഷ വിധിക്കുന്നത്. ശിക്ഷക്കുപുറമെ രണ്ട് ലക്ഷം രൂപ പിഴയടക്കാനും 10 ലക്ഷം രൂപ അഞ്ജുവിന്റെ മാതാപിതാക്കള്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
സി ടി.വിയില്‍ സംപ്രേഷണം ചെയ്ത ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ 1990കളില്‍ ശ്രദ്ധേയനായ വ്യക്തിയാണ് സുഹൈബ്. കുറ്റവാളികളെ കണ്ടെത്തുന്നതിനായി പൊലിസിനെ സഹായിക്കുന്ന തരത്തിലുള്ള ടെലിവിഷന്‍ പരിപാടിയായിരുന്നു ഇത്.
2000 ജനുവരി 10നാണ് ഇല്യാസിയുടെ ഭാര്യ അഞ്ജുവിനെ ഡല്‍ഹി മയൂര്‍ വിഹാറിലെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ വഴക്കിനെതുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തുവെന്നായിരുന്നു സുഹൈബ് പൊലിസില്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനമാണ് അഞ്ജുവിന്റെ ആത്മഹത്യക്ക് കാരണമെന്ന പരാതിയുമായി യുവതിയുടെ മാതാവും സഹോദരിയും പൊലിസിനെ സമീപിച്ചതോടെയാണ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."