കരുതിവയ്ക്കാം ഒരുതുള്ളി കൂടി
കേളകം: വേനലിനെ ജലസമൃദ്ധികൊണ്ട് വരവേല്‍ക്കാന്‍ കേളകം പഞ്ചായത്ത് ഒരുങ്ങി. ജലസുരക്ഷാ ദിനത്തില്‍ ജനങ്ങളും ജനപ്രതിനിധികളും കൈകോര്‍ത്തപ്പോള്‍ പഞ്ചായത്തില്‍ ഒറ്റ ദിവസം നിര്‍മിച്ചത് 30 തടയണകള്‍. ജലസുരക്ഷാ ദിനത്തിന്റെ ഭാഗമായി പഞ്ചായത്ത് മെമ്പര്‍മാരുടെയും സന്നദ്ധ സംഘടനയുടെയും നേതൃത്വത്തിലാണ് ചീങ്കണ്ണിപ്പുഴക്കും ബാവലി പുഴക്കും പ്രധാന കൈതോടുകള്‍ക്കും തടയണകള്‍ നിര്‍മിച്ചത്. കേളകം വില്ലേജ് ഓഫിസിനു സമീപം ബാവലിപ്പുഴയില്‍ തടയണ നിര്‍മിച്ച് സണ്ണി ജോസഫ് എം.എല്‍.എ ജലസുരക്ഷാ ദിനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് നടപ്പുറം, പഞ്ചായത്തംഗങ്ങളായ ലിസി ജോസഫ്, ശാന്താ രാമചന്ദ്രന്‍, ജോയി വേളുപുഴ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പൗലോസ് കൊല്ലുവേലില്‍, മേഖല പ്രിസിഡന്റ് ജോസ് വാത്യാട്ട്, ചേംബര്‍ ഓഫ് കേളകം പ്രസിഡന്റ് ജോര്‍ജുകുട്ടി വാളുവെട്ടിക്കല്‍, സെക്രട്ടറി ബിനു ആന്റണി, ഷാജ മലബാര്‍, ജോസഫ് പാറയ്ക്കല്‍, വര്‍ഗീസ് കാടായം, വി.ആര്‍ ഗിരീഷ്, ബിന്റോ സി. കറുകയില്‍ നേതൃത്വം നല്‍കി.
കേളകം വാര്‍ക്കപ്പാലത്തിനു സമീപം ബാവലിപ്പുഴയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രിസിഡന്റ് വി. ഷാജി തടയണ നിര്‍മാണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജാന്‍സി നെടുംങ്കല്ലേല്‍, മുന്‍ മെമ്പര്‍ എസ്.ടി രാജേന്ദ്രന്‍, പ്രേംദാസ് മോനായി, പാനൂസ് ചീരമറ്റം, റോയി കളത്തനാമറ്റം നേതൃത്വം നല്‍കി.
ചെട്ടിയാംപറമ്പ് പൂക്കുണ്ട് ആദിവാസി കോളനിക്ക് സമീപം ചീങ്കണ്ണിപ്പുഴയിലെ തടയണ നിര്‍മാണം ആറളം വന്യജീവി സങ്കേതം അസിസ്റ്റന്റ് വാര്‍ഡന്‍ വി. മധുസുദനന്‍ ഉദ്ഘാടനം ചെയ്തു. ചെട്ടിയാംപറമ്പ് പള്ളി വികാരി ഫാ. മനോജ് ഒറ്റപ്ലാക്കല്‍, വാര്‍ഡ് മെമ്പര്‍ തോമസ് കണിയാംഞ്ഞാലില്‍, സനീഷ് തുണ്ടുമാലില്‍, ലീലാമ്മ അടപ്പൂര്‍, ഉഷ അശോകന്‍ നേതൃത്വം നല്‍കി.
വളയംച്ചാലില്‍ വാര്‍ഡ് മെമ്പര്‍ മനോഹരന്‍ മരാടിയുടെ നേതൃത്വത്തില്‍ ചീങ്കണ്ണിപ്പുഴക്കും ബാവലിപ്പുഴക്കും കുറുകെ തടയണ നിര്‍മിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം വര്‍ഗീസ് ജോസ് നടപ്പുറം ഉദ്ഘാടനം ചെയ്തു. മഞ്ഞളാംപ്പുറം ചെറുവാര തോടിന്റെ വിവിധയിടങ്ങളില്‍ പഞ്ചായത്ത് പ്രിസിഡന്റ് മൈഥലി രമണന്റെ നേതൃത്വത്തില്‍ തടയണ നിര്‍മിച്ചു. പി.എന്‍ രമണന്‍, ഫാ. ജോജോ തകടിയേല്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."