HOME
DETAILS

ഓട്ടിസത്തിന് ചികിത്സയേക്കാള്‍ വേണ്ടത് പരിപാലനം

  
backup
December 23 2017 | 02:12 AM

autism-spm-life-style

ഓട്ടിസം
ദിവാസ്വപ്‌നം എന്ന് പഴമക്കാര്‍ പറഞ്ഞിരുന്ന ജനിതകവൈകല്യമാണിത്. ജനിച്ച് ഏതാണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ കുഞ്ഞുങ്ങളുടെ തലച്ചോറിലുണ്ടാകുന്ന അസാധാരണ തകരാറാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നത്. ഇതുമൂലം ആശയവിനിമയത്തിനും, സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പ്രതികരിക്കുന്നതിലും, വൈകാരിക ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും കഴിവ് നഷ്ടപ്പെടുകയും സമപ്രായക്കാരില്‍ നിന്ന് വിഭിന്നമായി യാഥാര്‍ഥ ജീവിതത്തില്‍ നിന്നും പിന്‍വാങ്ങി ആന്തരിക സ്വപ്‌ന ലോകത്ത് കഴിഞ്ഞുകൂടുകയും ചെയ്യുന്ന ഒരു അവസ്ഥയാണിത്. അവരുടെ മാനസിക വളര്‍ച്ച അസന്തുലിതമായിരിക്കും. അതായത് ബുദ്ധിമാന്ദ്യം ഉള്ള കുട്ടികള്‍ക്ക് ഒരോ മേഖലയിലുമുള്ള വൈകല്യം ഒരേപോലെ ആണെങ്കില്‍ ഓട്ടിസം ബാധിച്ചവര്‍ക്ക് ഓരോ മേഖലയിലും വ്യത്യസ്ഥ അളവിലായിരിക്കും ശേഷി.
ചില മേഖലയില്‍ വളരെ പിന്നോക്കം പോകുകയും ചിലതില്‍ ഏറെ മുന്നേറാനും ഇവര്‍ക്കു കഴിയും. നാഡീപരമായ തകരാറുമൂലം പ്രവര്‍ത്തനത്തെ ബാധിക്കുന്ന, ജീവിതകാലം മുഴുവനും നീണ്ടു നീണ്ടുനില്‍ക്കാവുന്ന വികാസത്തിലുള്ള വൈകല്യം കൂടിയാണ് ഓട്ടിസം. എന്നാല്‍ ഓട്ടിസത്തെ കുറിച്ച് ഇന്ന് പല മിഥ്യാധാരണകളും നിലനില്‍ക്കുന്നുണ്ട്. ഓട്ടിസം ഒരു രോഗമല്ല, മസ്തിഷ്‌കപരമായ വ്യത്യസ്തതയാണെന്ന് പലര്‍ക്കും അറിയുന്നില്ലെന്നതാണ് വാസ്തവം. നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഈ അവസ്ഥയില്‍ ജീവിതം നയിച്ചവര്‍ ഉണ്ടായിരുന്നു.
ഓട്ടിസം ബാധിച്ച കുട്ടികളില്‍ ചിലര്‍ ധിഷണാശക്തി കൊണ്ടും ഭാഷണം കൊണ്ടും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരായിരിക്കും. മറ്റു ചിലര്‍ ബുദ്ധിമാന്ദ്യമുള്ളവരും മൂകരും അലെങ്കില്‍ ഭാഷാപരമായി കടുത്ത പിന്നോക്കാവസ്ഥയിലുള്ളവരുമായിരിക്കും. മറ്റു ചിലര്‍ പറഞ്ഞത് തന്നെ വീണ്ടും, വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയോ, ചെയ്യുന്ന കാര്യങ്ങള്‍തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയോ ചെയ്യും. ശബ്ദം, വെളിച്ചം, സ്പര്‍ശം എന്നിവയോട് അവര്‍ അമിതമായി പ്രതികരിക്കുകയോ, പ്രതികരിക്കാതിരിക്കുകയോ ചെയ്യും. ഏറ്റവും പുതിയ പഠനങ്ങള്‍ അനുസരിച്ച്, ആയിരത്തില്‍ രണ്ടുപേര്‍ക്കെങ്കിലും ഓട്ടിസം ഉണ്ട് എന്ന്. ആണ്‍കുട്ടികളിലാണ് ഈ രോഗം കൂടുതലായി കാണുന്നത് എന്ന പ്രത്യേകതയുമുണ്ട്.

പേരിന്റെ പിന്നാമ്പുറം
സ്വയം എന്നര്‍ഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദം ഉണ്ടായത്. 1943 -ല്‍ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍ ലിയോ കാനര്‍ എന്ന മനോരോഗ വിദഗ്ധനാണ് ഈ അവസ്ഥയ്ക്ക് പേര് നല്‍കിയത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കലാണ്. ഇതുമൂലം കുട്ടികളില്‍ ആശയവിനിമയ ശേഷിയും സഹവര്‍ത്തിത്വ ശേഷിയും നഷ്ടപ്പെടുന്നു. ചില സവിശേഷ പ്രത്യേകതകള്‍ മൂലം ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തേക്കാള്‍ ഒരു മാനസിക അവസ്ഥയായി മനസിലാക്കാന്‍ സാധിക്കും.

കാരണങ്ങള്‍
ഓട്ടിസത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. തലച്ചോറിലെ ഘടനയിലും പ്രവര്‍ത്തനത്തിലുമുള്ള അസാധാരണത്വം മൂലമാണ് ഓട്ടിസം ഉണ്ടാകുന്നതെന്നുമാത്രമാണ് വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്. ഭ്രൂണാവസ്ഥയില്‍ തന്നെ തലച്ചോര്‍ വികസിക്കുന്നു. തലച്ചോറിലെ ന്യൂറോണുകള്‍ വ്യാപിക്കുന്നതോടുകൂടി വ്യത്യസ്തവും ക്യത്യവുമായ പ്രവര്‍ത്തനങ്ങളും ചുമതലകള്‍ ഉള്ള ഭാഗങ്ങളും ഉപഭാഗങ്ങളും ഉള്ള ഒരു സങ്കീര്‍ണമായ അവയവമായി തലച്ചോര്‍ രൂപാന്തരപ്പെടുന്നു. ജനനത്തോടെ തലച്ചോറിന്റെ പ്രവര്‍ത്തനം നില്‍ക്കുന്നില്ല. പുതിയ ന്യൂറോ ട്രാന്‍സ്മിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ കൂടുതല്‍ വിനിമയ ചാലകങ്ങള്‍ സ്ഥാപിക്കുന്നതുവരെ തലച്ചോര്‍ മാറ്റത്തിന് വിധേയമായിക്കൊണ്ടേയിരിക്കുന്നു. കോടാനുകോടി നാഡീവ്യൂഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന തലച്ചോറില്‍ അവയുടെ നേരിയ അപാകതകള്‍ പോലും ആശയവിനിമയപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ആശയവിനിമയ ശ്യംഖലയിലുണ്ടാകുന്ന അപാകത ഇന്ദ്രിയാനുഭവങ്ങളുടെയും ചിന്തകളുടേയും വൈകാരിക പ്രവര്‍ത്തനങ്ങളുടേയും ഏകോപനം തടസപ്പെടുത്തും. ഓട്ടിസം ബാധിച്ചവരുടെ തലച്ചോര്‍ സാധാരണക്കാരില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. ഓട്ടിസം ബാധിച്ച കുട്ടിയുടെ എം.ആര്‍.ഐ പരിശോധനയില്‍ അവരുടെ തലച്ചോരിന്റെ സജീവത മറ്റുള്ളവരുടേതിനേക്കാള്‍ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിന്റെ ചില പ്രത്യേക ഭാഗങ്ങളിലോ, തലച്ചോറിലെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്കോ സന്ദേശങ്ങള്‍ കൈമാറുന്നതിലുള്ള ഏതെങ്കിലും തരത്തിലുള്ള അപാകത കൊണ്ടാണ് ഓട്ടിസം സംഭവിക്കുന്നത് എന്ന് ശാസ്ത്രലോകം കരുതുന്നു. എന്നാല്‍ എല്ലാവരിലും ഇത് ഒരു പോലെയല്ലതാനും. അതുകൊണ്ടുതന്നെ ഓട്ടിസത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങളും, ഗവേഷണങ്ങളും ഇനിയും നടക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഓട്ടിസം കണ്ടെത്തുന്നതിനും പരിചരിക്കുന്നതിനും തടയുന്നതിനും സഹായകമാകൂ.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ മാതാവ് കഴിക്കുന്ന ചിലയിനം മരുന്നുകള്‍, ആഹാരപദാര്‍ത്ഥങ്ങള്‍, കുത്തിവയ്പുകള്‍, മെര്‍ക്കുറിയുടെ അംശം എന്നിവ ഓട്ടിസത്തിന് കാരണമാകുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കടല്‍ വിഭവങ്ങളില്‍ നിന്നാണ് മെര്‍ക്കുറിയുടെ അംശം ശരീരത്തില്‍ എത്തുന്നത്. ആന്റിബയോട്ടിക് മരുന്നുകളിലെ അമിത ഉപയോഗവും കുട്ടികള്‍ ഇല്ലാത്തവര്‍ അതിനുവേണ്ടി നടത്തുന്ന ഹോര്‍മോണ്‍ ചികിത്സകളും ഒരു പരിധിവരെ ഓട്ടിസത്തിലേക്ക് നയിക്കുന്നു. കൂടാതെ, അപസ്മാരം, ഉറക്കത്തകരാറുകള്‍, ബലമില്ലാത്ത പേശികള്‍, മാനസികവളര്‍ച്ചക്കുറവ് എന്നിവയും കുട്ടികളില്‍ ഓട്ടിസത്തിന് കാരണമാകുന്നു.

 

ഓട്ടിസം വിവിധ തലത്തില്‍


ചൈല്‍ഡ്ഹുഡ് ഓട്ടിസം
മൂന്ന് വയസില്‍ കാണപ്പെടുന്നു. ഇത്തരം കുട്ടികളില്‍ ആശയവിനിമയ ശേഷി, സാമൂഹിക ഇടപെടല്‍, ചിന്താശേഷിയിലുള്ള വൈകല്യം എന്നിവ കണ്ടുവരുന്നു. മിക്ക കുട്ടികള്‍ക്കും ബുദ്ധിക്ക് പരിമിതികള്‍ കണ്ടെത്തിട്ടുമുണ്ട്.
ആസേപര്‍യേസ് സിന്‍ഡ്രം
ഇത്തരക്കാരില്‍ ബുദ്ധിപരിമിതികള്‍ കാണുന്നില്ലെങ്കിലും, എല്ലാത്തിനോടും താല്‍പര്യം കുറവായിരിക്കും, ഭാഷാശേഷി പൊതുവേ നല്ലതാണങ്കിലും ആശയവിനിമയവും സാമൂഹിക ഇടപെടലുകളും പൊതുവേ കുറവായിരിക്കും.
ററ്റസ് സിന്‍ഡ്രം
പെണ്‍കുട്ടികളില്‍ മാത്രം കാണപ്പെടുന്ന ഒരു അവസ്ഥയാണിത്. ഒരു വയസ് മുതല്‍ 4 വയസുവരെ ലക്ഷണങ്ങള്‍ പ്രകടമാക്കും.
തകരാറുകാണപ്പെടുന്നതുവരെ സാധാരണ കുട്ടികളെപ്പോലെ പെരുമാറുകയും പിന്നീട് കഴിവുകള്‍ നശിക്കുകയും ചെയ്യുന്നു. നടക്കാനുള്ള ബുദ്ധിമുട്ടും ദൃഷ്ടി കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടും, ഭാഷാവൈകല്യവും കണ്ടുവരുന്നു.
ചൈല്‍ഡ് ഹുഡ് ഡിസിന്റഗ്രേറ്റീവ് ഡിസോഡര്‍
രണ്ട് വയസുവരെ സാധാരണ പോലെ കാണുന്നുണ്ടെങ്കിലും അതിനുശേഷം ഭാഷയിലും സാമൂഹിക ശേഷിയിലും ചലനാപരമായ കഴിവുകള്‍ കുറഞ്ഞുവരുന്നു. ബുദ്ധിപരമായ പരിമിതികള്‍ കാണപ്പെടുന്നു.

ഓട്ടിസ്റ്റിക്ക് കുട്ടികളുടെ ആവശ്യങ്ങള്‍
1. വ്യക്തിഗത പരിശീലനം
2. പരിഹാര ബോധനം
3. വ്യക്തിപരമായ ശ്രദ്ധ
4. ദൈനംദിന ചര്യകളുടെ പരിശീലനം
5. ഫിസിയോ തെറാപ്പി
6. സ്പീച്ച് തെറാപ്പി
7. ഒക്യുപേഷണല്‍ തെറാപ്പി
8. പ്രവര്‍ത്തനാധിഷ്ഠിത ബോധനം
9. മാറ്റങ്ങളോടെയുള്ള പഠന സാമഗ്രികള്‍

ഒറ്റപ്പെടുത്തരുതേ
ഓട്ടിസം ബാധിച്ച കുട്ടികളുള്ള കുടുംബങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഇവരുടെ മാതാപിതാക്കള്‍ പ്രത്യേക പരിഗണനയും സ്വാന്തനവും അര്‍ഹിക്കുന്നവരാണെന്ന് ഓര്‍മവേണം. കാര്യങ്ങളുടെ നിര്‍വഹണം മുതല്‍, ജോലി സാമൂഹിക- കുടുംബനിര്‍വഹണ കാര്യങ്ങളില്‍ വരെ സാരമായി ബാധിച്ച് ഇരുട്ടിന്റെ മാറാപ്പുമായി ജീവിതം തള്ളിനീക്കുന്നവരാണ് അവര്‍. ഇത്തരം മാതാപിതാക്കള്‍ കുടുംബത്തിനകത്തും പുറത്തും നിന്ന് കുത്തുവാക്കുകളും നിരുത്സാഹപ്പെടുത്തലുകളും കേട്ട് ജീവിതം മുന്നോട്ട് തള്ളിനീക്കുകയാണെന്ന് മനസിലാക്കണം. നമ്മുടെ നാട്ടില്‍ എല്ലാ വിദഗ്ധരും ഉള്‍ക്കൊള്ളുന്ന ഒരു സ്ഥാപനത്തിന്റെ അഭാവം ഓട്ടിസം ബാധിച്ച മാതാപിതാക്കളെ കഷ്ടപ്പെടുത്തുന്നുണ്ട്.

പരിഹാര മാര്‍ഗം
മാതാപിതാക്കളുടെ അജ്ഞത മാറ്റുക. കുട്ടികളുടെ ശാരീരികവും, ബുദ്ധിപരവും, ഭാഷാപരവുമായ കഴിവുകള്‍ ഏതൊക്കെ ഘട്ടത്തില്‍ എന്തൊക്കെയന്ന് കണ്ടെത്തി പോരായ്മകള്‍ തിരിച്ചറിഞ്ഞ് ചികിത്സിക്കുക.
കുട്ടികളുടെ വളര്‍ച്ചയും, വികാസവും പഠിക്കുന്നതിനായി ശിശുരോഗ വിദഗ്ദ്ധന്‍, ഗൈനക്കോളജിസ്റ്റ്, ഇന്റര്‍നെറ്റുകള്‍ എന്നിവ ഉപയോഗപ്പെടുത്തുക. ഓരോ കുട്ടിയുടേയും കഴിവുകള്‍, പ്രത്യേകം നിര്‍ണയിച്ച് എന്തൊക്കെ കഴിവുകള്‍ അവരെ പരിശീലിപ്പിക്കണമെന്ന് കണ്ടെത്തി വ്യക്തിഗത പരിശീലനം നല്‍കുക.
മനഃശാസ്ത്രജ്ഞര്‍, സംസാരഭാഷാ വിദഗ്ദ്ധന്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, സ്‌പെഷല്‍ എജ്യൂക്കേറ്റര്‍ എന്നിവര്‍ അടങ്ങുന്ന സമിതി കുട്ടികളുടെ കഴിവിന്റെയും വയസിന്റെയും അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് ആവശ്യമായ കഴിവുകള്‍ വികസിപ്പിച്ചെടുക്കുന്നു. ഇതുമൂലം സാമൂഹീകരണം വളര്‍ത്തുകയും ചെയ്യുക.
വേണ്ടത് കൈത്താങ്ങ്
ഓട്ടിസത്തെ ഗൗരവമായി കണ്ട് ഒരു മാനസികാരോഗ്യ പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞ് ഇവര്‍ക്കുവേണ്ട സഹായവും, പ്രോത്സാഹനവും സമൂഹം നല്‍കേണ്ടതാണ്. ഇത്തരം കുട്ടികളുള്ള കുടുംബങ്ങള്‍ സാമ്പത്തികമായി പിന്നോക്കമാണെങ്കില്‍ ചികില്‍സയുടെ ഭാഗമായി പലതരം ചൂഷണത്തിനു വിധേയമാകുന്നതായും, യാതൊരു ദാക്ഷിണ്യവും കൂടാതെ മനോരോഗിയെന്നോ ഭ്രാന്തനെന്നോ മുദ്രകുത്തുന്നതായുമുള്ള കേസുകള്‍ അറിയാന്‍ കഴിയുന്നുണ്ട്. ജീവിതകാലം മുഴുവന്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്ന അവസ്ഥയാണ് അവര്‍ക്ക് ഇതുണ്ടാക്കുന്നത്. ഇവര്‍ക്ക് വേണ്ടി മാതാപിതാക്കള്‍ ദീര്‍ഘകാലം നീളുന്ന പരിശീലന പരിപാടികള്‍ക്കായി കഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് നേരെ കണ്ണു തുറക്കുക. അവര്‍ക്കാവശ്യമായ സഹായാസ്തങ്ങള്‍ നല്‍കുക എന്നത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് മനസിലാക്കുക.

കൈപിടിച്ചുയര്‍ത്താം
ഈ കുരുന്നുകളെ
ഓട്ടിസം ജീവിതത്തിന്റെ അവസാനമല്ല. മഞ്ഞപ്പിത്തം, മലമ്പനി എന്നിവയെപ്പോലെ ഒരു രോഗവുമല്ല. ഓട്ടിസം എന്തെന്നും, അവ മറികടക്കാം എന്നൂം മനസിലാക്കി ഗര്‍ഭകാലത്ത് തന്നെ കുഞ്ഞിന് ഓട്ടിസം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാം. മാതാപിതാക്കളുടെ സ്‌നേഹവും ലാളനയും മതിവരുവോളം നല്‍കിയും ഓട്ടിസം മാറ്റിയെടുക്കാം. ആയുര്‍വേദ ചികിസാരീതികളായ സ്‌നേഹപാനം, ശിരോപിച്ചു, മൃദുസ്‌നേഹശോധനം, വസ്തി, നസ്യം, അജ്ഞം തുടങ്ങിയവ പരീക്ഷിക്കുക. ഹോമിയോപ്പതിയിലും ഇന്ന് ചികില്‍സ ലഭ്യമാണ്. നേരത്തെ തിരിച്ചറിയുക എന്നതാണ് പ്രധാനം. പരിശ്രമിക്കാം നമുക്ക് ...കൈകള്‍ കോര്‍ക്കാം...നാളെയുടെ വാഗ്ദാനങ്ങളെ കൈപിടിച്ചുയര്‍ത്താം...
ഓട്ടിസം ബാധിച്ച പ്രമുഖര്‍
ഗണിതശാസ്ത്രഞ്ജനായ ശ്രീനിവാസ രാമാനുജന്‍, ഭൗതിക ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടന്‍, കലാകാരനായ മൈക്കല്‍ ആഞ്ജലോ തുടങ്ങി ലോകപ്രസിദ്ധരായ നിരവധിപേര്‍ ഓട്ടിസം ബാധിച്ചവരായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago