HOME
DETAILS
MAL
പുതുച്ചേരി കാര്‍ രജിസ്ട്രേഷന്: ഫഹദിന്റെ മൊഴിയില്‍ ഡീലര്‍മാരും പ്രതികളാകും
backup
December 26 2017 | 10:12 AM
കൊച്ചി:ഫഹദ് ഫാസിലിന്റെ ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് കേസില്‍ വാഹന ഡീലര്‍മാരും പ്രതികളാകും. ഫഹദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡീലര്‍മാരും പ്രതിചേര്‍ക്കപ്പെടുക.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ വ്യാജരേഖ ചമച്ചതില്‍ ഡീലര്‍മാര്‍ക്കുമുള്ള പങ്കിനെപ്പറ്റി ഫഹദ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലും ബംഗളുരുവിലുമുള്ള ഡീലര്‍മാരുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു.
ഡല്‍ഹിയില്‍ നിന്നും ബംഗളുരുവില്‍ നിന്നും രണ്ട് കാറുകളാണ് ഫഹദ് ഫാസില്‍ വാങ്ങിയത്. കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് നല്കി ഇവിടെ എത്തിച്ച് തരുന്നതിന് ഡീലര്‍മാര്‍ പാക്കേജ് മുന്നോട്ടുവച്ചു. താന്‍ അത് അംഗീകരിക്കുകയാണ് ചെയ്തത്. അല്ലാതെ നികുതി സംബന്ധിച്ച കാര്യങ്ങള്‍ തനിക്കറിയില്ലായിരുന്നുവെന്നാണ് ഫഹദ് മൊഴി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."