കൊച്ചി മെട്രോ: 2013ലെ നിയമപ്രകാരം നഷ്ടപരിഹാരം നല്കാന് ഉത്തരവ്
കൊച്ചി: മെട്രോയ്ക്ക് സ്ഥലം നല്‍കിയവര്‍ക്ക് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബെഞ്ച് ശരിവച്ചു. കരാറിലെ കക്ഷി സംസ്ഥാന സര്‍ക്കാര്‍ ആയതിനാല്‍ വിവേചനം പാടില്ലെന്നും കോടതി വ്യക്തമാക്കി. പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരേ കൊച്ചി മെട്രോ നല്കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ഡിവിഷന് ബെഞ്ചിന്റെ തീരുമാനം. നഷ്ടപരിഹാരത്തിന്റെ 80 ശതമാനം കൈപ്പറ്റിയാണ് ഭൂവുടമകള്‍ ഭൂമി വിട്ടുകൊടുത്തിട്ടുള്ളത്. ശേഷിച്ച 20 ശതമാനം തുക പുതിയ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് നല്‍കാനായിരുന്നു സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
അപ്പീല്‍ പരിഗണിച്ച ഡിവിഷന് ബെഞ്ച് ഭൂവുടമകള്‍ ഈ ആവശ്യം ഉന്നയിച്ച് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കണമെന്നും കലക്ടര്‍ ഈ നിവേദനങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് ആറ് ആഴ്ചയ്ക്കകം കൈമാറണമെന്നും നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."